1 GBP = 100.17
breaking news

ലോകകേരളസഭ മേഖലാസമ്മേളനം; പി ശ്രീരാമകൃഷ്ണനും, ഹരികൃഷ്ണൻ നമ്പൂതിരിയും, അജിത് കൊളശ്ശേരിയും ലണ്ടനിലെത്തി; മുഖ്യമന്ത്രിയും മന്ത്രിമാരും വരും ദിവസങ്ങളിൽ ലണ്ടനിൽ എത്തും; സമ്മേളനം ചരിത്രമാക്കുവാനുള്ള തയ്യാറെടുപ്പുകളുമായി സംഘാടക സമിതി.

ലോകകേരളസഭ മേഖലാസമ്മേളനം; പി ശ്രീരാമകൃഷ്ണനും, ഹരികൃഷ്ണൻ നമ്പൂതിരിയും, അജിത് കൊളശ്ശേരിയും ലണ്ടനിലെത്തി; മുഖ്യമന്ത്രിയും മന്ത്രിമാരും വരും ദിവസങ്ങളിൽ ലണ്ടനിൽ എത്തും;  സമ്മേളനം ചരിത്രമാക്കുവാനുള്ള തയ്യാറെടുപ്പുകളുമായി സംഘാടക സമിതി.

ബിജു ഗോപിനാഥ്

ലണ്ടൻ: ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നോർക്ക റസിഡന്റ് വൈസ്-ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ , ഹരികൃഷ്ണൻ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവർ ലണ്ടനിൽ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനിൽ നടക്കും. ഇന്നലെ വൈകുന്നേരത്തോടെ ഹീത്രു വിമാനത്താവളത്തിലെത്തിയ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള നോർക്ക പ്രതിനിധി സംഘത്തിന് കോർഡിനേഷൻ കമ്മിറ്റി ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ, കമ്മിറ്റിയംഗം ലജീവ് കെ തുടങ്ങിയവർ ചേർന്ന് ഊഷ്മള സ്വീകരണം നൽകി.

പ്രതിനിധി സമ്മേളനത്തിൽ  പ്രവാസിമലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വിവിധ തൊഴിൽ മേഖലകളിൽ  നിന്ന്  നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇനിയുള്ള ദിവസങ്ങളിൽ  നോർക്ക പ്രതിനിധികൾ  പ്രവാസി സംഘടനകളുടെ നേതാക്കളുമായി ചർച്ചകൾ നടത്തും.

പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതുസമ്മേളനത്തിലും പങ്കെടുക്കുവാനും പ്രവാസികളുടെ സംവദിക്കുവാനും മുഖ്യന്ത്രിമാരും , മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ശനിയാഴ്ച ലണ്ടനിൽ എത്തും.

പ്രവാസി പൊതുസമ്മേളനത്തിലും അതോടനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന കേളീരവം കലാസാംസ്കാരിക  പരിപാടിയിലും പങ്കെടുത്തു പരിപാടികൾ വൻ വിജയം ആക്കണമെന്ന് എല്ലാ പ്രവാസികളോടും സംഘാടക സമിതി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more