1 GBP = 103.92

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ കായികദിനാഘോഷവും ബാർബിക്യു നൈറ്റും ജൂൺ ഒന്ന് ശനിയാഴ്ച്ച

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ കായികദിനാഘോഷവും ബാർബിക്യു നൈറ്റും ജൂൺ ഒന്ന് ശനിയാഴ്ച്ച

ടോമി ജോസഫ്

ലെസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ കായികദിനാഘോഷവും ബാർബിക്യു നൈറ്റും ജൂൺ ഒന്ന് ശനിയാഴ്ച്ച നടക്കും. അഞ്ഞൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി സംഘടനയായ ലെസ്റ്റർ കേരള കമ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാർബിക്യു നൈറ്റും നടക്കുന്നത് ലെസ്റ്ററിലെ മദർ ഓഫ് ചർച്ച് ഹാളിലും ഗ്രൗണ്ടിലുമായിട്ടാകും. കായികമത്സരങ്ങളിലും ബാർബിക്യു നൈറ്റിലും ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. വിവിധ വിഭാഗങ്ങൾക്കായി വിവിധ ഇനങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന മത്സരങ്ങൾക്ക് ശേഷമാകും ബാർബിക്യു നൈറ്റിന് തുടക്കമാവുക.

ലെസ്റ്റർ കേരള കമ്യൂണിറ്റിയിലെ നിലവിലെ അംഗങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങൾക്ക് എൽ കെ സിയുടെ ഭാഗമായി തീരുന്നതിനുമുള്ള അവസരമൊരുക്കിക്കൊണ്ട് എൽ കെ സി മെമ്പർഷിപ്പ് ക്യാംപെയ്ൻ ഇപ്പോൾ നടന്നു വരികയാണ്. മെയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി. എൽ കെ സിയുടെ വെബ്‌സൈറ്റായ എന്ന സൈറ്റിൽ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം എടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണ്. വെബ്‌സൈറ്റ് വഴിയോ എൽ കെ സി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെമ്പർഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്.

ജൂൺ ഒന്നിന് നടക്കുന്ന കായികമേളയിലേക്കും ബാർബിക്യു നൈറ്റിലേക്കും എല്ലാ എൽ കെ സി അംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more