1 GBP = 103.82
breaking news

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം പൊന്നോണം 2022″സെപ്റ്റംബർ 10 ന്. ആദ്യ ടിക്കറ്റു ഉൽഘാടനം നിർവഹിച്ചു.

ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം പൊന്നോണം 2022″സെപ്റ്റംബർ 10 ന്. ആദ്യ ടിക്കറ്റു ഉൽഘാടനം നിർവഹിച്ചു.

അനീഷ് ജോൺ

ലെസ്റ്റർ കേരള കംമ്യുനിട്ടിയുടെ. ഓണാഘോഷം പൊന്നോണം 22 സെപ്തംബര്10 നു ജഡ്ജ് മെഡോ കമ്മ്യുണിറ്റി കോളേജിൽ വെച്ച് നടക്കും. ഓണസദ്യയുടെയും ഓണാഘോഷങ്ങളുടെയും ടിക്കറ്റു ഉൽഘാടനം നിർവഹിച്ചു .മദർ ഓഫ് ഗോഡ് പള്ളി വികാരിയും സീറോ മലബാർ സഭയുടെ യുകെ ഭദ്രാസന മോൺസിഞ്ഞോറുമായ ബഹുമാനപ്പെട്ട ശ്രീ ജോർജ് ചേലക്കൽ അച്ഛന് ആദ്യ ടിക്കറ്റ് കൈമാറി ലെസ്റ്റർ കേരളം കമ്മ്യുണിറ്റി പ്രസിഡൻ്റ് ശ്രീ ജോസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അജീഷ് കൃഷ്ണനും ട്രെഷറർ ബിനു ശ്രീധരനും സന്നിഹിതരായിരുന്നു.

ഓണ ടിക്കറ്റുകളുമായി നമ്മുടെ കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഏവരെയും സമീപിക്കുന്നതായിരിക്കും. എന്ന് സെക്രട്ടറി അജീഷ് കൃഷ്ണൻ. അറിയിച്ചു ഈ ഓണം ഗംഭീരമായി ആഘോഷിക്കുവാൻ ഏവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് കമ്മറ്റി അറിയിച്ചു പൊന്നോണം 2022 ഉത്സവാഘോഷങ്ങളിലേക്ക് നിരവധി പരിപാടികൾ ഇതിനോടകം തന്നെ രംഗത്ത് എത്തിക്കുമെന്ന ആവേശത്തിലാണ് അംഗങ്ങൾ. നിരവധി അനവധി പ്രതിഭകൾ മാറ്റുരക്കുന്ന മാസ്മര പ്രകടങ്ങൾക്കൊപ്പം. വിഭവ സമൃദ്ധമായ സദ്യയും കൂടിയാകുമ്പോൾ പരിപാടി പൊടി പൊടിക്കും എന്ന കാര്യത്തിൽ ലെസ്റ്റർ നിവാസികളായ മലയാളികൾക്ക് സംശയമില്ല.

5 വയസിൽ താഴെയുള്ള കുട്ടികൾക്കും LKC അംഗങ്ങളുടെ വിസിറ്റിംഗ് വിസയിൽ ഉള്ള മാതാപിതാക്കൾക്കും ടിക്കറ്റ് ഫ്രീ ആയിരിക്കും കൂടാതെ ഓണാഘോഷത്തിൻ്റെ അന്നെ ദിവസം ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പേരെ ഉൾപ്പെടുത്തി കൊണ്ട് മുൻപോട്ടു പോകാനുള്ള ശ്രമത്തിലാണ് കമ്മറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more