1 GBP = 103.61
breaking news

എൻ.ഡി.എയിൽ വീണ്ടും പൊട്ടിത്തെറി, സർക്കാർ വിരുദ്ധ സമരത്തിന് പിന്തുണയുമായി എൽ.ജെ.പി

എൻ.ഡി.എയിൽ വീണ്ടും പൊട്ടിത്തെറി, സർക്കാർ വിരുദ്ധ സമരത്തിന് പിന്തുണയുമായി എൽ.ജെ.പി

ന്യൂഡൽഹി: ശിവസേനയ്‌ക്ക് പിന്നാലെ എൻ.ഡി.എയിൽ കലാപക്കൊടി ഉയർത്തി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ ദളിത് വിഭാഗക്കാർ അടുത്ത മാസം തുടങ്ങിനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തണയ്‌ക്കുമെന്ന് ബി.ജെ.പിക്ക് എൽ.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പട്ടിക ജാതി- പട്ടിക വർഗക്കാർക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്നും ദേശീയ ഹരിത ട്രെെബ്യൂണൽ മേധാവി സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എ.കെ ഗോയലിനെ മാറ്റണമെന്നുമാണ് എൽ.ജെ.പിയുടെ പ്രധാന ആവശ്യങ്ങൾ. നിയമത്തിൽ ഇതുവരെ യാതൊരു മാറ്റവും കൊണ്ട് വരാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി കാത്തിരുന്ന് ക്ഷമ നശിച്ചതായും രാം വിലാസ് പാസ്വാന്റെ മകനും പാർട്ടി നേതാവുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.

ദളിത് നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളം ചേർത്തത് സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ഗോയലിന്റെ വിധിയോടെയാണെന്നാണ് കണക്ക് കൂട്ടൽ. ഇതിനെ തുടർന്ന് ട്രെെബ്യൂണൽ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കാൻ ദളിത് സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യു.പി.എയിൽ ആയിരുന്ന എൽ.ജെ.പി 2014ലിലാണ് ബി.ജെ.പിയുമായി കെെകോർത്തത്. അതേസമയം, എൻ.ഡി.എ സഖ്യം ഉപേക്ഷിക്കുമെന്ന കാര്യത്തിൽ എൽ.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more