1 GBP = 103.85

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ നിയമതടസങ്ങളില്ലെന്ന് സുപ്രീംകോടതി

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ നിയമതടസങ്ങളില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ നിയമതടസങ്ങളില്ലെന്ന് സുപ്രീംകോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ പ്രായം തടസമാകില്ലെന്നാണ് കോടതിയുടെ സുപ്രധാന വിധി.

മലയാളികളായ തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, തുഷാരയെ മാതാപിതാക്കളോടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.

20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടെന്നും കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more