1 GBP = 104.12

ലിവർപൂളിൽ ഓപ്പൺ ഫോറത്തിൻ്റെ പൂരം നാളെ; ചെൽട്ടൻഹാം റിഥം തീയ്യറ്റേഴ്സിൻ്റ “അസ്തമയം” അരങ്ങിൽ….

ലിവർപൂളിൽ ഓപ്പൺ ഫോറത്തിൻ്റെ പൂരം നാളെ; ചെൽട്ടൻഹാം റിഥം തീയ്യറ്റേഴ്സിൻ്റ “അസ്തമയം” അരങ്ങിൽ….

ലിവർപൂൾ:- ലിവർപൂളിൽ ഓപ്പൺ ഫോറത്തിൻ്റെ പൂരം നാളെ. ആനയും, അംബാരിയും,  ചെണ്ടമേളവും, ചിലങ്ക കെട്ടിയ സന്ധ്യ! ഗ്രേറ്റ് ബ്രിട്ടന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഒഴുകിയെത്തുന്ന പൂരപ്രേമികൾ  ഉത്സവത്തിമർപ്പിൽ  കുളിച്ചു നിൽക്കുന്ന പൂരത്തിന് നിറച്ചാർത്താകും.  ഒക്ടോബർ  ഒൻപതാം തിയതി ശനിയാഴ്ച ഉച്ചക്ക്  2.30  മുതൽ ലിവർപൂൾ ഓപ്പൺ ഫോറവും ലിവർപൂൾ ഡ്രാമ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കലാസന്ധ്യ  നോസ്‌ലി  ലെഷർ ആൻഡ് കൾച്ചർ പാർക്കിൽ  അരങ്ങേറുകയാണ്.ഈ പൂരത്തിന്റെ, ഉത്സവത്തിന്റെ, ആഘോഷത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ ആരവം ആകുമ്പോൾ യു. കെയിൽ  കോവിഡിന് ശേഷം മലയാളികൾ ഒത്തുകൂടുന്ന ഏറ്റവും വലിയ പൊതുപരിപാടിയായി ഈ പൂരം   മാധ്യമങ്ങളിൽ ഇടം നേടുകയാണ്.

ജാതിമത, സാമൂഹിക സംഘടനാ  വെത്യാസങ്ങൾക്കു അതീതമായി ലിവർപൂളിൽ  ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ഒരുമയുടെ  കലാസന്ധ്യ തികച്ചും ശ്രേദ്ധേയമായ പരിപാടികൾ കൊണ്ട് വ്യത്യസ്തമാണ്. മലയാളി മറന്നു പോയ നാടക കാലങ്ങളുടെ, ഉത്സവപ്പറമ്പുകളിൽ നിന്നും തുടച്ചു നീക്കപെട്ട ഗൃഹാതുരത്വത്തിന്റെ  കലാരൂപം ആയ നാടകത്തെ ഈ ദിനത്തിൽ മലയാളി നെഞ്ചോടു ചേർക്കുകയാണ്.  റോബി മേക്കര സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ചെൽറ്റണം “റിഥം” തിയേറ്റേഴ്സിന്റെ  ഗംഭീര നാടകം ‘അസ്തമയം‘ നിങ്ങളുടെ ചിന്തകളിലേക്ക് തുളച്ചുകയറുന്ന കുടുംബ ബന്ധങ്ങളുടെ ശിഥില കണങ്ങളെ വരച്ചു കാട്ടുകയാണ്. തുടർന്ന് നൃത്ത നൃത്യങ്ങൾ, സംഗീതത്തിന്റെ മാസ്മരികതയുണർത്തുന്ന സ്വരലയങ്ങൾ… അങ്ങനെ വർണാഭമായ ഒരു പരിപൂർണ സന്ധ്യയുടെ വിസ്മയമാവുന്ന ഈ രാവിലേക്കു ഏവരെയും ലിവർപൂൾ ഓപ്പൺ ഫോറം സ്വാഗതം ചെയ്യുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more