1 GBP = 103.80

മുൻ ലിവർപൂൾ മലയാളി പീറ്റർ വർഗീസ് നിര്യാതനായി….

മുൻ ലിവർപൂൾ മലയാളി പീറ്റർ വർഗീസ്  നിര്യാതനായി….
ലിവർപൂൾ  വേവർട്രിയിൽ  താമസിക്കുന്ന  മറിയാമ്മ പീറ്ററിന്റെ ഭർത്താവും മുൻ  ലിവർപൂൾ  മലയാളിയുമായ ശ്രീ പീറ്റർ വർഗീസ്  പരിയാരത്ത് അന്തരിച്ചു. കുറച്ചു കാലത്തേ ലിവർപൂൾ ജീവിതത്തിനു ശേഷം നാട്ടിൽ ആയിരിക്കുമ്പോൾ ആണ് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് നാട്ടിൽ ചികിത്സയിൽ ആവുകയും തുടർന്ന് ഇന്നലെ ഇന്ത്യൻ സമയം വെളുപ്പിനെ മരണം സംഭവവിക്കുകയും ചെയ്തത്. പീറ്റർ ചേട്ടന്റെ മകനായ ആശിഷ് ലിമയുടെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ലിമയുടെ സജീവ പ്രവർത്തകനും ലിവർപൂൾ മലയാളി സമൂഹത്തിൽ വളരെ അറിയപ്പെടുന്ന ഒരു വ്യക്തിത്വവും ആണ്.
മൃതശരീരം പിറവത്ത്‌  ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്നു.       സംസ്കാരം വടയാപ്പറമ്പ്  സെന്റ് മേരീസ് സിംഹാസന ചർച്ചിൽ വച്ചു നടത്തപെടുന്നതായിരിക്കും.
മരണവിവരം അറിഞ്ഞു മറിയാമ്മ ചേച്ചിയും കുടുംബവും ഇന്നലെ വൈകിട്ട്  നാട്ടിലേക്ക് യാത്ര തിരിച്ചു. മറിയാമ്മ ചേച്ചിയും കുടുംബവും ലിവർപൂൾ സെന്റ് മേരീസ് ചർച്ചിലെ സജീവാംഗങ്ങൾ  ആണ്.
മക്കൾ :  ആശിഷ്, അഭിലാഷ്. മരുമകൾ : എയ്ഞ്ചൽ ആശിഷ് ചെറുമകൾ : അമല മേരി ആശിഷ്
ലിമ കുടുംബത്തിലെ അംഗമായ പീറ്റർ ചേട്ടന്റെ അകാലനിര്യാണത്തിൽ  ലിമയുടെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.
പരേതന്റെ ആത്മാവിന്  നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  കുടുംബാന്ഗങ്ങളുടെ   വേദനയിൽ യുക്മ ന്യൂസ്‌ ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more