1 GBP = 104.04

ലിവർപൂളിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു…

ലിവർപൂളിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു…
ലിവർപൂൾ:- ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദ്യ ഇടവക ദേവാലയമായ ലിതെർലാൻഡ് ഔർ ലേഡീസ് ദേവാലയത്തിലെ അമലോത്ഭവ മാതാവിന്റെ തിരുനാളാഘോഷം ഭക്തിനിർഭരമായി കൊണ്ടാടി. ഇടവക ദേവാലയത്തിലേക്ക് ആദ്യമായി സന്ദർശനത്തിനെത്തിയ
അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനേയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനേയും ലിവർപൂൾ രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാൽകം മക്മഹോൻ, എമേരിത്തൂസ് സഹായമെത്രാൻ ബിഷപ്പ് വിൻസെന്റ് മലോണിനേയും മറ്റ് വൈദികരെയും ഇടവക വികാരി റവ.ഫാ.ജിനോ അരിക്കാക്കാട്ടിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാർ പാരീഷ് കമ്മിറ്റിയംഗങ്ങൾ, വനിതാ ഫോറം, യൂത്ത് മൂവ്മെന്റ്, അൾത്താര സഹായികൾ, റോസാ പുഷ്പമേന്തിയ മതബോധന വിദ്യാർത്ഥികൾ എന്നിവരും ഇടവകാംഗങ്ങളും ചേർന്ന് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
ഇടവക വികാരി റവ. ഫാ.ജിനോ അരീക്കാട്ടിൽ അഭിവന്ദ്യ പിതാക്കൻമാരെയും വൈദികരെയും ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് നടന്ന ആഘോഷമായ അമലോത്ഭവ മാതാവിന്റെ തിരുനാൾ കുർബ്ബാനയ്ക്ക് അഭിവന്ദ്യ കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. മറ്റ് പിതാക്കൻമാരും വൈദികരും സഹകാർമികരായിരുന്നു. ഇടവകയിലെ ഗായക സംഘം അതിമനോഹരമായി ഗാനങ്ങൾ ആലപിച്ച് ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ മാതാവിന്റെ മാതൃക പിൻതുടർന്ന് മിഷനറിയായി ജീവിക്കുവാനും, ആദ്യ ഇടവകയായതിനാൽ എല്ലാവർക്കും മാതൃകയായി ഈ ഇടവകയുടെ പ്രവർത്തനങ്ങൾ മാറണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. രൂപതയിലെ ആദ്യ ഇടവകയായി ലിവർപൂർ ഇടവകയെ ദൈവം തിരഞ്ഞെടുത്തതിലുള്ള സന്തോഷവും പിതാവ് പ്രകടിപ്പിച്ചു.വികാരി ഫാ. ജിനോ അരീക്കാട്ടിലിനേയും ഇടവകാംഗങ്ങളെയും പിതാവ് അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റി ജോർജ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു.
ദിവ്യബലിക്ക് ശേഷം പാരീഷ് കമ്മിറ്റിയംഗങ്ങൾ, വനിതാ ഫോറം, യൂത്ത് മൂവ്മെന്റ്, അൾത്താര ശുശ്രൂഷികൾ, മതബോധന അദ്ധ്യാപകർ, കുട്ടികൾ, ഇടവകാംഗങ്ങൾ എന്നിവർ പിതാക്കൻമാരോടൊപ്പം ഫോട്ടോ എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നു. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഉച്ചക്ക് ഒന്നരയോടെ ഇടവക ദേവാലയത്തിലേക്ക് എത്തിച്ചേർന്ന അഭിവന്ദ്യ പിതാക്കൻമാർക്കും വൈദികർക്കും ഇംഗ്ലീഷുകാരുൾപ്പെടുന്ന വിശിഷ്ടാതിഥികൾക്കും നൽകിയ വിരുന്നിനിടെ കർദിനാൾ മാർ ആലഞ്ചേരിയും ലിവർപൂൾ ആർച്ച് ബിഷപ്പ് മാൽക്കം മക്മഹോനുമായി കൂടിക്കാഴ്ച നടത്തി.ബിഷപ്പായി 18 വർഷം പൂർത്തിയാക്കി ബിഷപ്പ് മക്മഹോന് മാർ ആലങ്ങേരി മൊമെന്റോ സമ്മാനിച്ചു.  ഫാ.ജിനോ അതിഥികളെ സ്വാഗതം ചെയ്യുകയും ട്രസ്റ്റി റൂമിൽസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അമലോത്ഭവ മാതാവിന്റ തിരുനാളിനും,മാർ ആലഞ്ചേരി പിതാവിന്റെ സ്വീകരണ പരിപാടിയ്ക്കും ഫാ.ജിനോ അരീക്കാട്ട്, ട്രസ്റ്റിമാരായ ജോ വേലംകുന്നേൽ, പോൾ മംഗലശ്ശേരി, റോമിൽസ്, ജോർജ് ജോസഫ്, പാരീഷ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാളാഘോഷവും സ്വീകരണ പരിപാടിയും വിജയമാക്കിയ എല്ലാവർക്കും ഫാ.ജിനോ അരീക്കാട്ട് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more