1 GBP = 103.12

ലിവർപൂളിൽ വെടിവയ്പ്; ഒൻപതാകാരി കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

ലിവർപൂളിൽ വെടിവയ്പ്; ഒൻപതാകാരി കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

ലിവർപൂൾ: ലിവർപൂളിൽ ഇന്നലെ രാത്രി പത്ത് മണിയോടെ നടന്ന വെടിവയ്പ്പിൽ ഒൻപത് വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു.നോട്ടി ആഷ് ഏരിയയിലെ ഒരു വീടിനുള്ളിലാണ് അജ്ഞാതൻ തോക്ക് ഉ[ഉപയോഗിച്ച് വെടിവച്ചത്. പെൺകുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച പെൺകുട്ടി പിന്നീട മരണമടഞ്ഞു. ഒരു പുരുഷനും മറ്റൊരു സ്ത്രീക്കും വെടിയേറ്റതായി പോലീസ് അറിയിച്ചു.

കുറ്റവാളിയെ കണ്ടെത്തുന്നതിനായി മെഴ്‌സിസൈഡ് പോലീസ് വൻ വലയമാണ് ഒരുക്കിയിരിക്കുന്നത്. വെടിവയ്പ്പ് ശരിക്കും ഞെട്ടിക്കുന്നതാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയും വെടിയേറ്റവരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

“ഈ ഭയാനകമായ സാഹചര്യങ്ങളിൽ ഒരു രക്ഷിതാക്കൾക്കും ഒരു കുട്ടിയുടെ നഷ്ടം അനുഭവിക്കേണ്ടിവരരുത്, ഈ കുറ്റകൃത്യം വെറുപ്പുളവാക്കുന്നതാണ്, കമ്മ്യൂണിറ്റികൾ മുന്നോട്ട് വന്ന് ആരാണ് ഉത്തരവാദിയെന്ന് ഞങ്ങളോട് പറയണം.” പോലീസ് അഭ്യർത്ഥിച്ചു.

പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, കിംഗ്‌ഷീത്ത് അവന്യൂവിലുണ്ടായ വെടിവയ്പിൽ പരിക്കേറ്റ പുരുഷനെയും സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും, വീടുവീടാന്തരം കയറിയിറങ്ങി ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് പോലീസ് പറഞ്ഞു. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന ആരുടെയെങ്കിലും ഡാഷ്‌ക്യാം, സിസിടിവി, മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവയ്ക്കായി പോലീസ് അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more