1 GBP = 104.00
breaking news

യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോയ്ക്ക് ജന്മദിനാശംസകൾ…

യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോയ്ക്ക് ജന്മദിനാശംസകൾ…

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോയ്ക്ക് യുക്മ ദേശീയ സമിതി ജന്മദിനാശംസകൾ നേരുന്നു. മികച്ച സംഘാടകയായ ലിറ്റി ജിജോ പിറവം കോറപ്പള്ളിയിൽ ജിജോ ഉതുപ്പിൻ്റെ ഭാര്യയാണ്. സൈറാ മരിയ ജിജോ, റബേക്കാ ജിജോ എന്നിവർ മക്കളാണ്. ഉഴവൂർ സ്വദേശിനിയായ ലിറ്റി ലൂക്കോസ് ബർമിംങ്ഹാം കമ്യൂണിറ്റി സർവീസിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

ലിറ്റിക്ക് ജന്മദിനത്തിൽ എല്ലാവിധ നന്മകളും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. യുക്മ മിഡ്ലാൻഡ്സ് കമ്മിറ്റിയും ലിറ്റിയുടെ സ്വന്തം അസോസിയേഷനായ ബി.സി. എം. സി കുടുംബാംഗങ്ങളും മറ്റ് സുഹൃത്തുക്കളും ജന്മദിനത്തിൽ ആശംസകൾ നേർന്നു കൊള്ളുന്നു. ലിറ്റിക്ക് യുക്മ ന്യൂസ് ടീമും ജന്മദിനാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more