സജീഷ് ടോം
വൂസ്റ്റര്‍: അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വൂസ്റ്ററിലെ ലിസമ്മ യുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും .മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ഫ്യൂണറല്‍ ഏജന്‍സി മൂന്നാഴ്ച്ച യാണ് സാവകാശം ആവശ്യപ്പെട്ടിരുന്നത്.ആയതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ കുടുബം യുക്മയുടെ സഹായം അഭ്യര്‍ഥിക്കുകയും, യുക്മ ജനറല്‍ സെക്കറട്ടറി റോജിമോന്‍ വറുഗീസ്, സ്വാന്തനം കോ ഓര്‍ഡിനേറ്ററും മുന്‍ പ്രസിഡന്‍ ഡുമായ അഡ്വ ഫ്രാന്‍സിസ് മാത്യു എന്നിവര്‍ ബിര്‍മിംഗ്ഹാം ലണ്ടന്‍ എന്നി സ്ഥലങ്ങളിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഹൈ കമ്മിഷനുമായി നേരിട്ടു ബന്ധ പ്പെടുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുകയായിരുന്നു .മൃതദേഹം ലണ്ടനില്‍നിന്നും ഇന്നത്തെ എമിറേറ്റ്‌സ് വിമാനത്തില്‍ കയറ്റിവിടും. കുടുംബം വ്യാഴാഴ്ച ബിര്‍മിംഗ്ഹാമില്‍ നിന്നും യാത്ര തിരിക്കും .ദുബായ് യില്‍നിന്നും ഒരേവിമാനത്തില്‍ യാതചെയ്യത്തക്ക വിധമാണ് ക്രമീ കാരണങ്ങള്‍. സംസ്‌ക്കാരം വെള്ളിയാഴ്ച വൈക്കം ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ നടക്കും.

വൈക്കം ആലിന്‍ച്വട്ടില്‍ ജോസ് വര്‍ഗീസിസ് ലിസമ്മ ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്
ലിസ്മി ജോസ്, ജെസ്ലി ജോസ്, ജെസ്വിന്‍ ജോസ് എന്നിവരാണ് മക്കള്‍. മാന്‍വെട്ടം കാരിക്കാമുകളേല്‍ കുടുംബാംഗം ആണ് ലിസമ്മ. കെ.ജെ പോള്‍ മാന്‍വെട്ടം, കുട്ടിയമ്മ തോമസ് (ഹൈദരാബാദ്), സിറിയക്ക് ജോസഫ് (യു.എസ് .എ) എന്നിവര്‍ സഹോദരങ്ങളാണ്. വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു ലിസമ്മ . അന്ത്യ നിമിഷങ്ങളില്‍ കുടുംബത്തോടൊപ്പം സിറിയക്ക് ജോസഫും. ഉണ്ടായിരുന്നു. പരേതയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു……………..
ലിസമ്മയ്ക്ക് യുകെ മലയാളികളുടെ യാത്രാ മൊഴി അന്ത്യ വിശ്രമം ജന്മനാട്ടില്‍ ……
വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ പൊതുദര്‍ശനം ശനിയാഴ്ച
click on malayalam character to switch languages