1 GBP = 103.87

പറന്നകന്ന ഭൂമിയിലെ മാലാഖയെ നിങ്ങൾ സഹായിച്ചോ ? സജീഷിന്റെയും കുഞ്ഞുങ്ങളുടെയും കണ്ണീരൊപ്പാൻ നമ്മളും ബാധ്യസ്ഥരല്ലേ?

പറന്നകന്ന ഭൂമിയിലെ മാലാഖയെ നിങ്ങൾ സഹായിച്ചോ ? സജീഷിന്റെയും കുഞ്ഞുങ്ങളുടെയും കണ്ണീരൊപ്പാൻ നമ്മളും ബാധ്യസ്ഥരല്ലേ?

വർഗീസ് ഡാനിയേൽ, യുക്മ പി. ആർ. ഓ

അമ്മ എന്താ വരാത്തത്? പിഞ്ചോമനകളായ റിഥുലിന്റെയും സിദ്ധാർത്ഥിന്റെയും ചോദ്യത്തിനു മുന്നിൽ പതറിനിന്ന അച്ഛന്റെ നിറകണ്ണുകൾ ഒരു കൂട്ടക്കരച്ചിലിന് വഴിമാറുംമുമ്പേ സജീഷ് പറഞ്ഞു. അമ്മയ്ക്ക് ആശുപത്രിയിൽ ജോലിത്തിരക്കാണ്… പക്ഷേ, ഇളയവനായ രണ്ടു വയസുകാരന്റെ കരച്ചിലടക്കാൻ ആർക്കും കഴിയുന്നില്ല. അമ്മ ഇപ്പോൾ മിഠായിയുമായി വരുമെന്ന് ഒരാൾ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. അഞ്ചു വയസുകാരൻ റിഥുലിന്റെ കണ്ണുകൾ ചുറ്റും അമ്മയെ തേടുകയായിരുന്നു. മക്കളുടെ അമ്മയെ നഷ്ടപ്പെട്ട ലിനിയുടെ ഭർത്താവ് സജീഷ് മക്കളെ മാറോട് ചേർത്തുപിടിച്ചു വിതുമ്പി.നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ച കാരുണ്യവതിയാണ് ഭൂമിയിലെ മാലാഖയായ ലിനി.

“അവനവന് വേണ്ടിയല്ലാതെ അപരന് ചുടുരക്തമൂറ്റി-
കുലം വിട്ടുപോയവന്‍ രക്തസാക്ഷി”

മുരുകന്‍ കാട്ടാക്കടയുടെ ഈ വരികളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. നിപ വൈറസ് ബാധിച്ചവരെ ചികിത്സയ്ക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ് കാട്ടാക്കടയുടെ ഈ വരികള്‍ നിറയുന്നത്.തന്റെ ജീവന് വില കല്‍പിക്കാതെ പനിപിടിച്ച് മരിക്കുന്നവരെ പരിപാലിച്ച ലിനിയുടെ മരണവും നിപ വൈറസ് മൂലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏറെ കഷ്ടപ്പെട്ടും ലോണെടുത്ത് പഠിച്ചുമാണ് ലിനി നഴ്‌സിംഗ് എന്ന തൊഴില്‍ തെരഞ്ഞെടുത്തത്. സഹജീവികളോടുള്ള സ്‌നേഹം മാത്രമായിരുന്നു ഈ തൊഴില്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് ലിനിയുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ തൊഴിലിനായി ഏറെ അലഞ്ഞും ഒരുപാട് കഷ്ടതകള്‍ അതിജീവിച്ചുമാണ് ലിനി ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്കും ഇപ്പോഴും അമ്മ എവിടെയാണ് പോയതെന്ന് അറിയില്ല.
നാളെ എനിക്കും ഞങ്ങൾക്കോരോരുത്തർക്കും ഇത് സംഭവിക്കാം. അതുകൊണ്ട് ആ കുടുംബത്തിന് ഒരു കൈത്തതാങ്ങാകുവാൻ നമ്മൾ ആ കുടുംബത്തെ സഹായിക്കണം. ആ കുടുംബത്തിന്റെ കണ്ണുനീരൊപ്പാൻ ജഗദീശ്വരൻ നമ്മളെയും ചുമതലപ്പെടുത്തിയിട്ടുണ്ടാവും. യുക്മയുടെ ഈ എളിയ സംഭരംഭത്തിൽ നിങ്ങളാലാവുന്ന സഹായം യുക്മ ചാരിറ്റി അക്കൗണ്ടിലേക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

UUKMA CHARITY FOUNDATION
ACCOUNT NUMBER 52178974
SORT CODE 403736
HSBC Bank.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more