1 GBP = 103.87

ക്രിസ്മസിന് മുന്നോടിയായി ആസൂത്രിതമായ പണിമുടക്കുകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിമിതപ്പെടുത്താൻ സൈന്യം ഇറങ്ങും

ക്രിസ്മസിന് മുന്നോടിയായി ആസൂത്രിതമായ പണിമുടക്കുകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിമിതപ്പെടുത്താൻ സൈന്യം ഇറങ്ങും

ക്രിസ്മസിന് മുന്നോടിയായി ആസൂത്രിതമായ പണിമുടക്കുകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിമിതപ്പെടുത്താൻ സൈനിക ഉദ്യോഗസ്ഥരെ തയ്യാറാക്കും. ആംബുലൻസ് ഡ്രൈവർമാരായും അഗ്നിശമന സേനാംഗങ്ങളായും സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കാമെന്ന് സർക്കാർ അറിയിച്ചു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ബോർഡർ ഫോഴ്‌സ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളെ പിന്തുണയ്ക്കുന്നതിനായി 2,000 സൈനിക ഉദ്യോഗസ്ഥർ, സിവിൽ സർവീസുകാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്.

സേനയെ വിന്യസിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാൽ ഈ മേഖലകളിൽ ആസൂത്രണം ചെയ്തതുപോലെ സമരം നടക്കുകയാണെങ്കിൽ ലഭ്യമായ ഓപ്ഷനുകളുടെ ഭാഗമാണ് സൈനികർ എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഈ ശൈത്യകാലത്ത് യുകെ സമരങ്ങളുടെ ഒരു തരംഗത്തെ തന്നെ അഭിമുഖീകരിക്കുന്നുണ്ട്, ഇത് ഗതാഗതം, എൻഎച്ച്എസ്, വിദ്യാഭ്യാസം, ഡെലിവറി ഡ്രൈവർമാർ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളെ ബാധിക്കും.
യുകെ മാന്ദ്യവും ജീവിതച്ചെലവ് പ്രതിസന്ധിയും മൂലം വലയുന്നതിനാൽ പതിനായിരങ്ങളാണ് സമരവുമായി രംഗത്തുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more