1 GBP = 104.11

ഓണാഘോഷമില്ലാതെ , പ്രളയക്കെടുതിയിൽ വിറങ്ങലിച്ച ജന്മഭൂമിക്ക് ഒരു കൈതാങ്ങായ് ലിംക…

ഓണാഘോഷമില്ലാതെ , പ്രളയക്കെടുതിയിൽ വിറങ്ങലിച്ച ജന്മഭൂമിക്ക് ഒരു കൈതാങ്ങായ് ലിംക…
തോമസുകുട്ടി ഫ്രാൻസിസ് (പി.ആർ.ഒ ലിംക)
ലിവർപൂൾ:-കഴിഞ്ഞ ഒരു മാസക്കാലമായി കേരളമണ്ണിൽ ദുരന്തം പെയ്തൊഴിയാതെ തോരാകണ്ണീരുമായി നിൽക്കുമ്പോൾ സമ്പൽസമൃദ്ധിടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി  കടന്നുവരുന്ന  ഓണത്തെ ലിംക ഇക്കുറി വരവേൽക്കുന്നില്ല.
പകരം ആഘോഷൾക്ക് വിട ചൊല്ലി, അങ്ങ് വിദൂരതയിൽ ജന്മഭൂമിയിൽ കേഴുന്ന സോദരങ്ങൾക്ക്  ഒരു കൈത്താങ്ങായി  മാറുകയാണ് ലിംക എന്ന ലിവർപൂളിലെ മലയാളി കൾച്ചറൽ അസോസിയേഷൻ.
പിറന്ന മണ്ണിന്റെ  ചൂരും ചൂടും ഇങ്ങ് വിദൂരതയിൽ
ഒരു നിവേദ്യം പോലെ എന്നും നുകർന്നു, ഗൃഹാതുരത്വ സ്മരണകളുമായി ഓണം ആഘോഷിക്കാൻ പ്രവാസി മലയാളികൾ  തയ്യാറെടുപ്പുകൾ നടത്തപ്പെടുന്ന വേളയിലാണ് വലിയൊരു
മലയാളി കൂട്ടായ്മയായ ലിംകയുടെ ഇങ്ങനെഒരു
കരുണാപരമായ തീരുമാനം അടിയന്തിരമായി
കൈക്കൊള്ളാൻ കഴിഞ്ഞതെന്ന്  ലിംകയുടെ
ഭരണസമിതി അംഗങ്ങൾ പറയുകയുണ്ടായി.
പതിവ്പോലെ നാനൂറോളം പേർക്ക് ഓണസദ്യ
ഉണ്ണാനുളള ടിക്കറ്റ്കൾ ഇതിനോടകം വിറ്റു കഴി
ഞ്ഞിരുന്നു. എന്നാൽ ലിംകയുടെ പ്രവർത്തകർ
 ക്ഷമാപണത്തോടെ പണം തിരിച്ചു നൽകി തുടങ്ങി. എന്നാൽ ലിംകയുടെ ഈ വലിയ ജീവകാരുണ്യ പ്രവർത്തിക്ക് ഇതിനോടകം ലിവർപൂൾ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണ
യാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതു പോലെ തന്നെ ലിംകയുടെ  അഭിനന്ദനാർഹമായ ഈ ചുവടു വയ്പ് ഉചിതമായ സമയത്ത് കൈക്കൊള്ളാൻ  കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയിലാണ്  ലിംകയുടെ പ്രവർത്തകരെന്ന് പി.ആർ.ഒ  തോമസുകുട്ടി ഫ്രാൻസിസ്, യുക്മ നാഷണൽ കമ്മറ്റി അംഗം ശ്രീ തമ്പി ജോസ് എന്നിവർ പറയുകയുണ്ടായി. ലിംകയുടെ ഒന്നര പതിറ്റാണ്ടിലെ പ്രവർത്തന ചരിത്രത്തിൽ ഇതാദ്യമായിട്ടാണ്  ലിവർപൂളിലെ മലയാളി സമൂഹത്തിനായി ഓണസദ്യ വിളമ്പാതിരിക്കുന്നത്.. പ്രളയക്കെടുതി
അതിരൂക്ഷമായി  ജനജീവിതത്തെപ്രഹരിച്ച  മേഖലകളിൽ ഒന്നായ കുട്ടനാടൻ പ്രദേശത്തേക്കാണ് ലിംകയുടെ നേതൃത്വത്തിൽ സഹായ ഹസ്തം നീളുന്നത്. കുട്ടനാട്ടിലെ ബ്ലോക്ക്- പഞ്ചായത്ത് തലത്തിലുള്ള കാര്യവാഹകരുമായി നേരിൽ ബന്ധപ്പെട്ട്  ലിംകയുടെ നേതൃത്വത്തിൽ തന്നെ തികച്ചും അർഹമായ മേഖലയിൽ തന്നെ വേണ്ട സഹായം ചെയ്യാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
അൻപതിൽ പരം വരുന്ന ലിംകയിലെ അംഗങ്ങൾ  തങ്ങളുടെ വിഹിതമായി ഒരു നിശ്ചിത തുക നാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവനയായി നൽകി കഴിഞ്ഞു.. ഈ തുകയോടോപ്പം ലിവർപൂളിലെ സന്മസ്സുകളായ മലയാളി സോദരങളിൽ നിന്നും എളിയ സംഭാവനകൾ നമ്മുടെ പ്രിയപ്പെട്ട കേരളഭൂവിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാദരം
അഭ്യർഥിക്കുകയാണ് ലിംക. അതിനായി ഈ
വാർത്തയോടോപ്പം ചുവടെ കൊടുത്തിരിക്കുന്ന
അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.
Account details for contributions:-
LIMCA
ACCOUNT NUMBER-71652621
SORT CODE-40-29-26

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more