1 GBP =
breaking news

നൂറിൽപ്പരം മത്സരാർത്ഥികളുകളുമായി ലിംക കലാമേള വർണ്ണാഭമായി

നൂറിൽപ്പരം മത്സരാർത്ഥികളുകളുമായി ലിംക കലാമേള വർണ്ണാഭമായി

ലിവർപൂൾ: നൂറിൽപ്പരം മത്സരാർത്ഥികൾ വർണ്ണപീലികൾ വിരിയിച്ച ലിംകയുടെ 13-മത് ചിൽഡ്രൻസ്ഫെസ്റ്റ്
വർണ്ണാഭമായി മാറ്റപ്പെട്ടു. ഈ വർഷം ഈ ബാലകലോത്സവത്തെ കലാമേളയായി ലിവർപൂളിലെ മലയാളി സമൂഹത്തിന് മുന്നിൽ ലിംക അവതരിപ്പിക്കുകയായിരുന്നു. ലിംകയുടെ ചിൽഡ്രൻസ് ഫെസ്റ്റിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരു കുടുംബത്തിലെ സഹോരങൾ തന്നെ കലാപ്രതിഭയും കലാതിലകവുമായി വിളങി നിന്ന മത്സര ദിനമായിരുന്നു അന്ന്. പത്ത് വയസ്സ്കാരിയായ അമീലിയ മാത്യു
ലിംകയുടെ13-ത് കലാതിലകമായപ്പോൾ അമീലിയയുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനുജൻ പയസ് മാത്യു കലാപ്രതിഭ യുമായി.

നിറഞ്ഞ സദസ്സിന്റെ ഹർഷാരവങളാൽ വേദിയുടെ പടവുകൾ താണ്ടി ആ ആറ് വയസ്സുകാരൻ ചേച്ചിയുടെ കൈപിടിച്ചെത്തിയത് ഏവരെയും ആവേശ ഭരിതരാക്കി. മത്സരത്തിൽപങ്കെടുത്ത മൂന്ന്ഇ നങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ലിവർപൂളിന്റെ ഈ കൊച്ചു മിടുക്കൻ ചരിത്രം കുറിച്ചത്. അമീലിയ ഇതിന്മു മ്പും തന്റെ മികവാർന്ന പ്രകടനങ്ങൾ ലിംകയുടെ കഴിഞ്ഞ കാല ചിൽഡ്രൻസ് ഫെസ്റ്റുകളിലും ഓണാഘോഷ പരിപാടികളിലും കാഴ്ചവച്ചിട്ടുണ്ട്. അതുപോലെതന്നെ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവ മേളകളിൽ റീജിയണൽ, നാഷണൽ തലങ്ങളിലും അമീലിയ മാത്യു വ്യക്തിഗത ഇനങ്ങളിലും അതുപോലെ ഗ്രൂപ്പ് ഇനങളിലുമായി തന്റെ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു.

ലിവർപൂളിലെ നോട്ടി ആഷിൽ താമസിക്കുന്ന ബിജൂമോൻ മാത്യുവിന്റെയും പ്രിൻസിയുടെയും മക്കളാണ്ഈ കൊച്ചു മിടുക്കരായ അമീലയും പയസും. മുതിർന്നവർക്കുള്ള മത്സരത്തിൽ ലെനി കുര്യൻ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ലിംകയുടെ പ്രത്യേക ട്രോഫി കരസ്ഥമാക്കി. ലിവർപൂളിലെ അറിയപ്പെടുന്ന ഗായകരിൽ ഒരാൾ ആണ് ലെനി. ചീഫ് കോർഡിനേറ്റർ ശ്രീ തമ്പി ജോസിന്റെ നേതൃത്വത്തിൽ ചിട്ടയായി നടത്തപ്പെട്ട ലിംക കലാമേളയുടെ വിജയത്തിന്പി ന്നിൽ ലിംകയുടെ നേതൃത്വകരായ ഫിലിപ്പ് മാത്യു, റെജി തോമസ്, നോബിൾ മാത്യു, മനോജ്വ ടക്കേടത്ത്, തോമസ് ഫിലിപ്പ്, ബിനു മൈലപ്ര, മായാ ബാബു, ഷൈബി സിറിയക്, അനിൽ ജോർജ് എന്നിവരും അണിനിരന്നു. മൂന്ന് വേദി
കളിലായി നൂറ്റിയൻപത് മത്സരർത്ഥികൾ തങ്ങളുടെ നൈസർഗികമായ കഴിവുകളെ ലിവർപൂളിലെ മലയാളി സമൂഹത്തിന് മുന്നിൽ വർണ്ണപ്പകിട്ടാർന്ന മുഹൂർത്തങ്ങളിലൂടെ സമ്മാനിക്കുകയായിരുന്നു. ലിംകയുടെ കൾച്ചറൽ പാർട്ടണർകൂടിയായ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ ഹൈസ്കൂളാണ് പതിവ് പോലെ ഇക്കുറിയും ഈ വലിയ കലോത്സവ ത്തിനായി വേദിയൊരുക്കിയത്.

വേറിട്ട ആശയങ്ങളിലൂടെ നിറഞ്ഞ ജന പങ്കാളിത്തത്തോടെ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ എന്ന ലിംകയുടെ നാളിതുവരെയുള്ള കർമ്മ പരിപാടികളിൽ ഈ കലാമേളയും ഒരു വൻ വിജയമാക്കി മാറ്റപ്പടുവാൻ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയിലാണ് ലിംകയുടെ നേതൃത്വകർ.ഈ വർഷ ത്തെ ചിൽഡ്രൻസ് ഫെസ്റ്റിനെ ഒരു കലാമേളയായി വിജയതിലകമണിയിച്ച ലിവർപൂൾ മലയാളി സമൂഹത്തോടും അതുപോലെ ലിംകയുടെ സജീവ പ്രവർത്തകരോടും ചെയർപേഴ്സൺ ഫിലിപ്പ് മാത്യു, സെക്രട്ടറി റെജി തോമസ് എന്നിവർ നന്ദി അറിയിക്കുകയൂണ്ടായി.

സീനിയർ , യൂത്ത് എന്നീ തലങ്ങളിലുള്ള മത്സരാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്ന സാഹചര്യം വേദനാജനകം തന്നെയെന്ന് ലിംകയുടെ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more