തോമസ്‌കുട്ടി ഫ്രാന്‍സിസ്
ലിവര്‍പൂള്‍: കഴിഞ്ഞ 4 വര്‍ഷക്കാലമായി നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള കായിക പ്രേമികള്‍ക്ക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലൂടെ ആവേശഭരിതമായ മുഹൂര്‍ത്തങ്ങള്‍ ഏറെ സമ്മാനിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് ലിംക. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മികവുറ്റ പ്രകടനം കാഴ്ച്ച വച്ച ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ ക്വോര്‍ട്ട് വീണ്ടുമിതാ മറ്റൊരു വാശിയേറിയ മാമാങ്കത്തിനായി തയ്യാറെടുത്തു കഴിഞ്ഞു….അതെ അഞ്ചാമത് ലിംക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 29 ശനിയാഴ്ച നടത്തപ്പെടുന്നു.
എന്നാല്‍ പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ലിവര്‍പൂള്‍ റീജിയനിലുള്ള മത്സരാര്‍ത്ഥികള്‍ക്കു മാത്രമായിട്ടാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
ലിവര്‍പൂള്‍ മേഖലയിലെ വൈസ്റ്റോണ്‍ , വാറിംഗ്ട്ടന്‍ , സെന്റ്. ഹെലെന്‍സ് , ഫസാക്കര്‍ലി, വിരാല്‍, ബിര്‍ക്കന്‍ ഹെഡ് എന്നീ ഏരിയാകളിലുള്ള നിരവധി ബാഡ്മിന്റണ്‍ പ്രേമികളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഈ വര്‍ഷം ലിംക ഇങ്ങനെയൊരു മേഖലാ അടിസ്ഥാനത്തിലുള്ള മത്സരം ക്രമീകരിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇക്കുറി നിരവധി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മികവുറ്റ പ്രകടനവുമായി ക്വോര്‍ട്ടിലെത്തുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. മത്സരത്തിനുള്ള രജിസ്‌റ്റ്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. രജിസ്ട്രേഷന്‍ ഫീസ് 25 പൗണ്ട്സ് ആണ്.
മത്സരവിജയികള്‍ക്ക് ട്രോഫിക്കൊപ്പം ഫസ്റ്റ് പ്രൈസ് – 200 പൗണ്ട്സ്, സെക്കന്റ് പ്രൈസ് – 100 പൗണ്ട്സ്, തേര്‍ഡ് പ്രൈസ് – 75 പൗണ്ട്സ് ഇവ സമ്മാനമായി ലഭിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക ക്യാഷ് പ്രൈസ് & ട്രോഫി നല്‍കുന്നതാണെന്നും, മത്സരത്തിനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നുവെന്നും ലിംകയുടെ നിയുക്ത ചെയര്‍ പേഴ്‌സണ്‍ മനോജ് വടക്കേടത്ത്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ നോബിള്‍ ജോസ് എന്നിവര്‍ അറിയിച്ചു .
രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക-
നോബിള്‍ ജോസ് – 07971817310
മത്സരം നടക്കുന്ന സ്ഥലം –
ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍
ഹെലിയേഴ്സ് റോഡ്, L134DH
ഓള്‍ഡ് സ്വാന്‍
തീയതി – ഏപ്രില്‍ 29 ശനിയാഴ്ച
click on malayalam character to switch languages