1 GBP = 103.12

ലിമ, ചരിത്രം തിരുത്തികുറിച്ചു ,ജോയ് അഗസ്തിയുടെ പുതുമയാർന്ന കരോൾ പരിപാടി കാണികളെ ആവേശം കൊള്ളിച്ചു .സമരണികയും ,ജന സാന്യത്യവും ചർച്ചയായി    

ലിമ, ചരിത്രം തിരുത്തികുറിച്ചു ,ജോയ് അഗസ്തിയുടെ പുതുമയാർന്ന കരോൾ പരിപാടി കാണികളെ ആവേശം കൊള്ളിച്ചു .സമരണികയും ,ജന സാന്യത്യവും ചർച്ചയായി    

ടോം ജോസ് തടിയംപാട്

രണ്ടു  ദശാബ്ദകാലത്തിന്റെമികവിലൂടെ കടന്നുപോകുന്ന .ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA )യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും ലിവർപൂൾ മലയാളി ചരിത്രത്തിൽ പുതിയ ഒരു അദ്യായം എഴുതിച്ചേർത്തു. 800  മലയാളികൾ ഒത്തുകൂടിയ ഇത്തരം ഒരു പരിപാടി നിവർപൂളിൽ നടന്നിട്ടില്ല എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തി .പരിപാടി  അവസാനിച്ചശേഷം അഭിനധനകളുടെ പെരുമഴയായിരുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു .

കഴിഞ്ഞ  ശനിയാഴ്ച  വൈകുന്നേരം 5 മണിക്കു തുടക്കം കുറിച്ച പരിപാടി രത്രി 9 .30 വരെ തുടർന്നു ,പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇലക്ടിക് സ്‌കൂട്ടറിൽ എത്തിയ ജോയ് അഗസ്തിയുടെ ക്രിസ്തുമസ് പാപ്പയും ക്രിസ്തുമസ് കരോളും ആയിരുന്നു ..മലയാളി ,ഇംഗ്ലീഷ് ,പെൺകുട്ടികൾ നടത്തിയ മനോഹരമായ ഡാൻസുകൾ കാണികളെകൊണ്ട് നിലക്കാതെ കരഘോഷം നടത്തിച്ചു .കൂടാതെ യു കെയിലെ വിവിധ കലാകാരൻമാരുടെ ഒരു വലിയ നിരയയാണ്  പരിപാടിയിൽ അണിനിരന്നത് .

 മുൻ ബ്രിസ്റ്റോൾ ബ്രാൻഡി സ്റ്റോക്ക് മേയർ ടോം ആദിത്യയും യുക്മ പ്രസിഡന്റ്  ഡോക്ടർ ബിജു പെരിങ്ങാത്തറയും  പരിപാടിയിൽ മുഖ്യ അതിഥികളായായിരുന്നു ക്ഷണിക്കപ്പെട്ട വ്യക്തികളും ലിമ കമ്മറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കുകൊളുത്തികൊണ്ടാണ്  ചടങ്ങുകൾക്ക് തുടക്കമിട്ടത്.

ചടങ്ങിലെ  ഏറ്റവും അകൃഷണിയമായ  പരിപാടി സ്മരണിക പ്രകാശനമായിരുന്നു ഉന്നത നിലവാരം പുലർത്തുന്ന  സാഹിത്യകാരന്മാർ   മുതൽ സമൂഹത്തിലെ സാധാരണക്കാർ വരെ  സ്മരണികയിൽ തൂലിക ചലിപ്പിച്ചിട്ടുണ്ട്..  ചീഫ് എഡിറ്ററായി പ്രവർത്തിച്ച ബിജു ജോർജിന്റെയും ടീമിന്റെയും അശ്രാന്തപരിശ്രമം ഒന്നുമാത്രമാണ് സ്മരണിക വിജത്തിൽ എത്തിക്കാൻകരണമായതു . .   

2000 ത്തോട് കൂടി ലിവർപൂളിൽ എത്തിയ മലയാളി കുടിയേറ്റത്തിന്റെ ഒരു ചരിത്രനാവാരണം കൂടിയാണ് സ്മരണിക …സ്മരണികയുടെ പ്രകാശനം   ടോം ആദിത്യ  ഡോക്ടർ ബിജു പെരിങ്ങാത്തറക്കു നൽകികൊണ്ട് നിർവഹിച്ചു . പരിഷ്‌കരിച്ച ലിമ വെബ്‌സൈറ്റിന്റെ ഉത്ഘാടനം യുക്മ പ്രസിഡണ്ട്  ഡോക്ടർ ബിജു പെരിങ്ങാത്തറ നിർവഹിച്ചു ലിവർപൂളിലെ പ്രൗഡഗംഭിരമായ  നോസിലിഹാളിലാണ് പരിപാടികൾ അരങ്ങേറിയത് .

ചടങ്ങിൽവച്ചു  സമൂഹത്തിന്റെ വിത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മാത്യു അലക്‌സാണ്ടർ ,ഷെറിൻ ബേബി ,ജോർജ് ജോൺ ,വിനോദ്, വർഗീസ് , ടോം ജോസ് തടിയംപാട് എന്നിവരെ ആദരിച്ചു .

പരിപാടികൾക്ക് ലിമ സെക്രെട്ടറി സോജൻ തോമസ് ,സ്വാഗതം ആശംസിച്ചു ,പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷനായിരുന്നു ,ട്രഷർ ജോസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു ,പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടായിരുന്നു .പങ്കെടുത്ത എല്ലാവര്ക്കും മനസിൽസൂക്ഷിക്കാൻ കഴിയുന്ന ഒരു പരിപാടിയായി ലിമയുടെ   ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയർ പ്രകാശനവും മാറി എന്നതിൽ സംശയമില്ല .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more