ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ക്രിസ്തുമസ് പുതുവത്സരഘോഷവും വാര്‍ഷികവും അതുക്കും മീതെ എന്ന നിലയില്‍ ഗംഭിരമായി ആഘോഷിച്ചു. വൈകിട്ട് ഏഴുമണിക്ക് ആരംഭിച്ച പൊതുയോഗത്തിന് ലിമ വൈസ് പ്രസിഡണ്ട് ജോണ്‍ ഇടിഞ്ഞകുഴിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു അലക്‌സാണ്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ട്രഷറര്‍ ജോസ് മാത്യു വരവുചിലവ് കണക്കുകള്‍ അവതരിപ്പിച്ചു റിപ്പോര്‍ട്ടും കണക്കുകളും പൊതുയോഗം ഐക്യകണ്ഠമായി അംഗീകരിച്ചു.


പിന്നിട് നടന്ന തിരഞ്ഞെടുപ്പില്‍ ലിമയുടെ പ്രസിഡന്റായി ഹരികുമാര്‍ ഗോപാലനും, സെക്രട്ടറിയായി സെബാസ്റ്റ്യന്‍ ജോസഫ്, ട്രഷററായി ജോസ് മാത്യുവും തിരഞ്ഞെടുത്തു. പതിനാറ് അംഗ കമ്മിറ്റിയായിരിക്കും ലിമയെ അടുത്ത വര്‍ഷത്തേക്ക് നയിക്കുന്നത്.


പിന്നിട് നടന്ന പൊതുസമ്മേളനത്തിന് മാത്യു അലക്‌സാണ്ടര്‍ സ്വാഗതമാശംസിച്ചു , പിന്നിട് യമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടുപോയി തടങ്കലില്‍ വച്ചിരിക്കുന്ന ടോം ഉഴുന്നാലില്‍ അച്ചന് വേണ്ടി ഒരു മിനിട്ട് മൗനപ്രാര്‍ത്ഥന നടത്തി. അതിനുശേഷം ടോം ജോസ് തടിയംപാട് ക്രിസ്തുമസ് മെസേജ് നല്‍കി.

പുതിയതായി തിരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ കേക്കു മുറിച്ചു ക്രിസ്തുമസ് ആഘോഷിച്ചു. പിന്നിട് കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു. ലിവര്‍പൂളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികളെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ഉപഹാരം നല്‍കി ആദരിച്ചു.

ലിവര്‍പൂള്‍ ഐറിഷ് ഹാളിലായിരുന്നു പരിപാടികള്‍ നടന്നത്. വിഭവസമൃദ്ധമായ ചൈനീസ് സദ്യ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. പരിപാടികള്‍ക്ക് സെബാസ്റ്റ്യന്‍ ജോസഫ് പരിപാടികള്‍ക്ക് നന്ദി പറഞ്ഞു.
click on malayalam character to switch languages