1 GBP = 103.02
breaking news

ലിമ സംഘടിപ്പിച്ച “പാടാം നമുക്ക് പാടാം” ഓൺലൈൻ സംഗീത മത്സരത്തിൻ്റെ ഫലപ്രഖ്യാപനം ഇന്ന്…

ലിമ സംഘടിപ്പിച്ച “പാടാം നമുക്ക് പാടാം” ഓൺലൈൻ സംഗീത മത്സരത്തിൻ്റെ ഫലപ്രഖ്യാപനം ഇന്ന്…

ലിവർപൂൾ:- ലോകം മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ   സാന്ത്വനത്തിന്റെ സംഗീതാർച്ചനയുമായി എത്തിയ ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ) “പാടാം നമുക്ക് പാടാം” എന്ന ഓൺലൈൻ സംഗീത മത്സരത്തിൻ്റെ ഫലപ്രഖ്യാപനം ഇന്ന് ഞായറാഴ്ച വൈകുന്നേരം 4pm ന് ലിമയുടെ ഫേസ് ബുക്ക് പേജിലൂടെ നടക്കുന്ന ലൈവ് സിംഗിംങ്ങിൻ്റെ മധ്യേ നടക്കുന്നതാണ്.   “പാടാം നമുക്ക്എ പാടാം” എന്ന പ്രോഗ്രാം ഒരു സൂപ്പർ ഹിറ്റാക്കിയ  എല്ലാ നല്ലവരായ പ്രേക്ഷകർക്കും ലിമയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.


ഈ സംഗീത മത്സരത്തിന്റെ വിധി നിർണ്ണയം പൂർത്തിയായി കഴിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ  ഈ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനു ലിമയോട് സഹകരിച്ച ഇതിന്റെ ജഡ്ജിങ് പാനലിനെക്കൂടി നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്. സംഗീതം സപര്യയാക്കിയ, യു കെ യിലെ സംഗീത സദസ്സുകളിലെ  നിറസാന്നിധ്യങ്ങളായ ശ്രീ ഷിബു പോൾ, ശ്രീ മാത്യു ടി കുര്യാക്കോസ് (വിനു),  ശ്രിമതി റോജാമോൾ ഫിലിപ്പ് എന്നീ മൂന്ന് പേരാണ് ഈ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നത്. 


ബഹുമാന്യരായ ഈ മൂന്ന് വിധികർത്താക്കൾക്കും ലിമയുടെയും, ലിവർപൂൾ മലയാളി സമൂഹത്തിന്റെയും, ഈ സംഗീത പരിപാടി ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആയിരക്കണക്കിന് സംഗീതാസ്വാദകരുടെയും  പേരിൽ അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. 

ലിമയുടെ പ്രധാന സ്പോൺസർ & കൾച്ചറൽ പാർട്ണർ അലൈഡ് ഫിനാൻഷ്യൽ സർവീസസാണ്. ലിമയുടെ ഈ എളിയ സംരംഭത്തിന് സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി രേഖപ്പെടുത്തുന്നതായി ലിമ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനു വർക്കി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more