1 GBP = 104.21
breaking news

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ   കമ്മറ്റി മീറ്റിങ്   നടന്നു .

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ   കമ്മറ്റി മീറ്റിങ്   നടന്നു .
ഹരികുമാര്‍ ഗോപാലന്‍, പി ആർ ഓ
ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ ഓണത്തോടു അനുബന്ധിച്ചിട്ടുള്ള  കമ്മറ്റി മീറ്റിങ് ട്രഷർ ബിനു വർക്കിയുുടെ ഭവനത്തില്‍ വച്ച് ഇന്നു നടന്നു .
സെക്രെട്ടറി ബിജു ജോര്‍ജ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു .വരുന്ന സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വിസ്റ്റന്‍ ടൌണ്‍ ഹാളില്‍ നടക്കുകുന്ന ഓണാഘോഷപരിപാടികള്‍  വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു ഒരു മനസോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു. അതിലേക്കു വിവിധ കമ്മറ്റികളും അതിന്റെ കണ്‍വീനര്‍മാരെയും തിരെഞ്ഞെടുത്തു.
കലാപരിപാടികളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു .ഈ വര്‍ഷത്തെ ഓണം പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഒരു ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന  ഒരനുഭാവമാക്കി തീര്‍ക്കാന്‍ ലിമ നേത്രുതം കൈയും മെയ്യും മറന്നു രംഗത്തിറങ്ങി കഴിഞ്ഞു  ..  കലാപരിപാടികള്‍ അവതരിപ്പിക്കാന്‍    ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെകാണുന്ന നമ്പരില്‍ ബന്ധപ്പെടുക.07886247099,..07463441725.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more