1 GBP = 103.12

അമ്പതോളം പേര്‍ ചേര്‍ന്നവതരിപ്പിച്ച മെഗാ തിരുവാതിരകളിയും ആക്ഷേപഹാസ്യ സ്‌കിറ്റും .. ലിമയുടെ ഓണം ആഘോഷം ഉത്സവമായത് അങ്ങിനെ….

അമ്പതോളം പേര്‍ ചേര്‍ന്നവതരിപ്പിച്ച മെഗാ തിരുവാതിരകളിയും ആക്ഷേപഹാസ്യ സ്‌കിറ്റും .. ലിമയുടെ ഓണം ആഘോഷം ഉത്സവമായത് അങ്ങിനെ….

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ എന്നല്ല യുകെ മലയാളികളുടെ ഓണാഘോഷ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ ആലേഘനം ചെയ്യുന്ന ഓണമായിരുന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA ) ഈ വര്‍ഷം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണാഘോഷപരിപാടിയില്‍ വലിയ ജനകൂട്ടമാണ് പങ്കെടുത്തത്. ഇത് യുകെ മലയാളി സമൂഹത്തില്‍ നടന്ന ഏറ്റവും വലിയ ഓണാഘോഷമായിരിക്കുമെന്ന് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ അവകാശപ്പെട്ടു.

ഉച്ചക്ക് 12.30ന് രുചികരമായ ഓണ സദ്യയോട് കൂടി ആരംഭിച്ച പരിപാടികള്‍ അവസാനിച്ചത് രാത്രി ഒന്‍പതു മണിക്കാണ്. കേരളത്തിലെ മഹാന്മാരായ മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെ ജീവനോടെ അവതരിപ്പിച്ച കേരളീയം പരിപാടി പുതുമകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു.. അതിനെ തുടര്‍ന്നു അമ്പതു പേര്‍ കൂടി അവതരിപ്പിച്ച മെഗാ തിരുവാതിരകളി അവസാനിച്ചപ്പോള്‍ കാണികളുടെ നിലക്കാത്ത ദിഗന്തം ഭേദിക്കുന്ന കരഘോഷമാണുയര്‍ന്നത്.

ലിമയുടെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യ സ്‌കിറ്റ് എല്ലാവരെയും രസിപ്പിച്ചു .

ലിവര്‍പൂളിലെ പ്രൌഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തിന് ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ സ്വാഗതം ആശംസിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലിവര്‍പൂള്‍ മേയര്‍ ഫ്രാങ്ക് വാല്‍ഷ് മുഖ്യാതിഥിയായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7, എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂളിലെ നേഴ്‌സ്മാരെയും GCSC , A ലെവെല്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയും ആദരിച്ചു.

പരിപാടികള്‍ക്ക് പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ,സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു . പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും ലിമ നേതൃത്വം നന്ദി അറിയിച്ചു ..

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more