1 GBP = 103.14

കേരളത്തിലുണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കേരളത്തിന്‍റെ ഹീറോകളായ മത്സ്യതൊഴിലാളികളെയും എമർജെനസി സർവീസിനെയും ആദരിച്ചുകൊണ്ടും ലിമയുടെ ഓണം നടന്നു.. വേദിയില്‍ ശേഖരിച്ചത് ഏകദേശം 1500 പൗണ്ട്

കേരളത്തിലുണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കേരളത്തിന്‍റെ ഹീറോകളായ മത്സ്യതൊഴിലാളികളെയും എമർജെനസി സർവീസിനെയും ആദരിച്ചുകൊണ്ടും ലിമയുടെ ഓണം നടന്നു.. വേദിയില്‍ ശേഖരിച്ചത് ഏകദേശം 1500 പൗണ്ട്

ഹരികുമാര്‍ ഗോപാലന്‍ പി ര്‍ ഒ ലിമ

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ നേതൃത്തത്തില്‍ ശനിയാഴ്ച ലിവര്‍പൂള്‍ വിസ്ട്ടോന്‍ ടൌണ്‍ ഹാളില്‍ നടന്ന ഓണാഘോഷം വളരെ ഗംബിരമായി .രാവിലെ കുട്ടികളുടെ കലാപരിപടിയോടു ആരംഭിച്ച പരിപാടികളെ വടംവലി, ,കലം തല്ലിപൊളിക്കല്‍ ,,മുതലായ കായിക പരിപാടികളും നടന്നു ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസദ്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെയും സ്പോണ്‍സര്‍ ,മാത്യു അബ്രാഹത്തിന്റെയും നേതൃത്തത്തില്‍ തിരിതെളിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു ലിമ സെക്രെട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. കേരളത്തിലെ ദുരന്തത്തിന്‍റെ ഭീകരത വിളിച്ചറിയിക്കുന്ന ഡോക്കുമെന്‍ററി പ്രദര്‍ശിപ്പിച്ചു, ട്രഷര്‍ ബിനു വര്‍ക്കിയാണ് ഇതു തയാറാക്കിയത്. .

പ്രളയത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും, അതോടൊപ്പം കേരളത്തിന്‍റെ ഹീറോകളായ മത്സ്യതൊഴിലാളികളും എമർജെനസി സർവീസസും നടത്തിയ മഹത്തായ പ്രവര്‍ത്തനത്തെ അഭിന്ധിച്ചുകൊണ്ടും പ്രസിഡണ്ട്‌ ടോം ജോസ് തടിയംപാട് സംസാരിച്ചു ,പിന്നീട് എല്ലാവരും കൈയിൽ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ഒരുമിനിട്ടു എഴുന്നേറ്റുനിന്നു മരിച്ചവർക്കുവേണ്ടി മൗനമാചരിച്ചു

ലിമ ശേഖരിക്കുന്ന ഫണ്ടിന്റെ നാലില്‍ ഒന്ന് യു കെ യിലെ ക്ക് കുടിയേറിയ മത്സ്യതൊഴിലാളി കുടുംബത്തില്‍ പെട്ടവരുമായി ബന്ധപ്പെട്ടു കേരളത്തിലെ മത്സ്യതൊഴിലാളിസമൂഹത്തിനു എത്തിച്ചു കൊടുക്കുമെന്നും അറിയിച്ചു .

സമ്മേളനത്തില്‍ വച്ച് എ ലെവല്‍ ,GCSC പരിക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു, യുക്മ വള്ളം കളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലിവര്‍പൂള്‍ ജവഹര്‍ ക്ലെബ്ബിനെ വേദിയില്‍ ആദരിച്ചു ,

പരിപാടിയില്‍ വച്ച് ലിവര്‍പൂളിലെ ( തോമസ്‌ ജോര്‍ജ് (തോമ്മന്‍) കൃഷി ചെയ്തു ഉണ്ടാക്കിയ മുന്തിരി ലേലം ചെയ്തപ്പോള്‍ ചരിറ്റിക്കു ലഭിച്ചത് 1100 പൗണ്ട്. ലിമ വൈസ് പ്രസിഡണ്ട്‌ മാത്യു അലക്സണ്ടാറിന്‍റെ നേതൃത്തത്തില്‍ നടന്ന ഫണ്ട്‌ ശേഖരണത്തില്‍ 500 പൗണ്ട് സമാഹാരിക്കാനും കഴിഞ്ഞു .

കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കല പരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വികരിച്ചത്.

കേരളത്തില്‍ നിന്നും യു കെ യിലേക്ക് കുടിയേറിയ .മത്സ്യതൊഴിലാളികുടുംബത്തില്‍ പെട്ട രണ്ടു സുഹൃത്തുക്കൾ പരിപാടിയില്‍ എത്താന്‍ ശ്രമിക്കാം എന്ന് അറിയിച്ചിരുന്നു എങ്കിലും അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് മത്സ്യതൊഴിലാളി സമൂഹത്തിനു വേണ്ടി അവരെ ആദരിക്കാന്‍ കഴിഞ്ഞില്ല .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more