1 GBP = 101.12

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും വാര്‍ഷികവും ഇന്നു നടക്കുന്നു….

ലിവര്‍പൂള്‍  മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും വാര്‍ഷികവും ഇന്നു നടക്കുന്നു….

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും വാര്‍ഷികവും വെള്ളിയാഴ്ച്ച വൈകീട്ട് ആറു മണിമുതല്‍ പതിനൊന്നു മണിവരെ ലിവര്‍പൂള്‍ ഐറിഷ് ഹാളില്‍ നടക്കുന്നു. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പൊതുയോഗം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും . 7 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. പിന്നിട് കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ ചൈനീസ് സദ്യ കൊണ്ടും പരിപാടി കൊഴുക്കും എന്നതില്‍ സംശയമില്ല .
ലിവര്‍പൂളിനകത്തും പുറത്തുനിന്നുമായി വരുന്ന കലാകാരന്‍ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ക്രിസ്തുമസ് സായാഹ്നം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക:
ഹരി ഗോപാലന്‍: 07963387035
ജോസ് മാത്യു: 07906415736
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസും ,പോസ്റ്റ് കോഡും
ST MICHAELS’S IRISH CENTER
6 BOUNDARY LINE
L6 5 JU
വാര്‍ത്ത: ടോം ജോസ് തടിയംപാട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more