1 GBP = 103.38

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യൻ ജോസഫ് നയിക്കും…

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യൻ ജോസഫ് നയിക്കും…

ടോം ജോസ് തടിയമ്പാട്

പി.ആർ.ഒ, ലിമ.

യു കെ യിലെ പ്രബലമായ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച ( ജനുവരി 17 ) വൈകുന്നേരം വെർച്ചൽ മീറ്റിംഗിലൂടെ നടന്നു. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുയോഗം വിലയിരുത്തി.വരവുചെലവ് കണക്കുകൾ അംഗീകരിച്ചു. കോവിഡ് ബാധിച്ചു ആളുകൾ ബുദ്ധിമുട്ടുന്ന ഈ കാലത്തും ”പാടാം നമുക്ക് പാടാം” എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷൻ മത്സരവും വിവിധ പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. തുടർന്നു 2021 -2022 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

സെബാസ്റ്റ്യൻ ജോസഫ് പ്രസിഡണ്ടായും, സോജൻ തോമസ് സെക്രട്ടറിയായും ജോസ് മാത്യു ട്രഷററായും ചുമതലയേറ്റു. കൂടാതെ ഇവരോടൊപ്പം 16 അംഗ  കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. ഈ കോവിഡിന്റെ  മഹാദുരന്തത്തിൽ സമൂഹം കഷ്ട്ടപ്പെടുമ്പോൾ പോലും കഴിയുന്ന മുഴുവൻ  സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവർപൂൾ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികൾ  നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു  പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. കഴിഞ്ഞ ഒരുവർഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവർ നടത്തിയ പ്രവർത്തനത്തിനു പുതിയ പ്രസിഡണ്ട് നന്ദി അറിയിച്ചു. ഞയറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുയോഗം 9 മണിക്കാണ്‌  അവസാനിച്ചത് . 
 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more