1 GBP = 103.69
breaking news

മത സാഹോദര്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തികൊണ്ട് ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ വരുന്ന ശനിയാഴ്ച നടക്കും…

മത സാഹോദര്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തികൊണ്ട് ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ വരുന്ന ശനിയാഴ്ച നടക്കും…

ടോം ജോസ് തടിയംപാട്

മത സാഹോദര്യത്തിന്റെ ശംഖുനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22ാം തീയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചുവെന്നു ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. പരിപാടികള്‍ വൈകുന്നേരം 6 മണിക്കുതന്നെ ആരംഭിക്കും.

ഈസ്റ്റര്‍ വിഷു ആഘോഷങ്ങളെ സമന്വയിപ്പിച്ചു ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് യുകെയില്‍ തന്നെ ഇദംപ്രഥമായിട്ടായിരിക്കും എന്നു സംഘാടകര്‍ പറഞ്ഞു.

ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ലിമ ശ്രമിക്കുന്നതെന്ന് ലിമ ഭാരവാഹികള്‍ പറഞ്ഞു

ഈ വര്‍ഷം വിഷുവും ഈസ്റ്ററും ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെ കൊടുക്കുന്നു:
Whiston town hall ,prescot,L353QX

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more