1 GBP = 104.08

മത സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) നടത്തിയ ഈസ്റ്റര്‍, വിഷു ആഘോഷം കെങ്കേമമായി.

മത സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) നടത്തിയ ഈസ്റ്റര്‍, വിഷു ആഘോഷം കെങ്കേമമായി.

ടോം ജോസ് തടിയംപാട്

മത സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂള്‍, വിസ്റ്റെന്‍ ടൌണ്‍ഹാളില്‍ നടന്ന വിഷു, ഈസ്റ്റര്‍ ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞു നിന്നു. അമ്മന്‍കുടംമായിരുന്നു പുതുമകള്‍ക്ക് ആക്കം കൂട്ടിയത് .

വൈകുന്നേരം 7 മണിക്ക് നിലവിളക്ക് കൊളുത്തികൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് കുട്ടികളെ ക മനോഹരമായി ഒരുക്കിയിരുന്ന വിഷുക്കണി കാണിക്കുകയും വിഷു കൈനീട്ടം നല്‍കുകയും ചെയ്തു. ആഘോഷത്തിനു സ്വാഗതം ആശംസിച്ചു കൊണ്ട് ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ സംസാരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് ഷിജോ വര്‍ഗീസ് സംസാരിച്ചു. ലിമയുടെ ഈസ്റ്റര്‍ വിഷു സന്ദേശം ടോം ജോസ് തടിയംപാട് നല്‍കി .

ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈസ്റ്ററിനെയും വിഷുവിനെയും സമന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരുകൂടിച്ചേരല്‍ നടന്നത്. അതിനു നേതൃത്വം കൊടുത്ത ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രശംസയര്‍ഹിക്കുന്നു.

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു, പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബിജു – മഞ്ചു ദമ്പതികള്‍ക്കും, പുതിയതായി വിവാഹിതരായ രണ്ടു ദമ്പതികളെയും യോഗത്തില്‍ അനുമോദിച്ചു.

രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ വിളമ്പിയത്. ലിവര്‍പൂളിലെ സ്‌പൈസ് ഗാര്‍ഡനാണ് ഭക്ഷണം വിതരണം ചെയ്തത്.

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ഈ പരിപാടിയിയില്‍ കൂടി LIMA ശ്രമിക്കുന്നതെന്ന് LIMA ഭാരവാഹികള്‍ പറഞ്ഞു . പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലിമ ട്രഷറര്‍ ജോസ് മാത്യു നന്ദി അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more