1 GBP = 103.16

ലിവർപൂളിലെ മലയാളി കുടുംബങ്ങൾക്ക് സഹായമഭ്യർത്ഥിച്ച് ലിമ നേതൃത്വം…

ലിവർപൂളിലെ മലയാളി കുടുംബങ്ങൾക്ക് സഹായമഭ്യർത്ഥിച്ച് ലിമ നേതൃത്വം…

ലിവർപൂൾ:- ലിവർപൂളിൽ താമസിക്കുന്ന രണ്ടു മലയാളി കുടുംബങ്ങൾ തങ്ങളുടെ മക്കളുടെ അസുഖവും അതിന്റെ ചികിത്സയുമായി വളരെയധികം വിഷമിക്കുന്ന അവസ്ഥയിലാണ്. ഈ സമയത്തു ആ രണ്ടു കുടുബങ്ങളെയും ശാരീരികമായും മാനസികമായും

പ്രത്യേകിച്ചു സാമ്പത്തികമായും സഹായിക്കുവാൻ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) നേത്യത്വം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഈ ആവശ്യത്തിനായി യുകെയിലെ എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് ലിമ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കുട്ടികളുടെ രോഗവും ചികിത്സയുമായി ജോലിക്ക് പോലും പോവാനാവാതെ എല്ലാതരത്തിലും പ്രതിസന്ധിയിലായ പ്രസ്തുത കുടുംബങ്ങളെ പിന്തുണക്കേണ്ടത് നമ്മൾ ഒരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും ആണ്. ലിമ ഈ അവസരത്തിൽ പ്രസ്തുത രണ്ട് കുടുംബങ്ങൾക്കും ഒരു കൈത്താങ്ങാകുവാൻ യു കെ മലയാളികളെ സമീപിക്കുകയാണ്.
ഇവരെ സഹായിക്കുവാൻ എല്ലാ നല്ലവരായ യു കെ മലയാളികളോടും ലിമ നേതൃത്വം അഭ്യർത്ഥിക്കുന്നു. ജാതി-മത-അസോസിയേഷൻ ഭേദമന്യേ എല്ലാവരുടെയും പിന്തുണയും സഹകരണവും ഈ സൽകർമ്മത്തിന് ഉണ്ടാവണമെന്ന് ഓർമിപ്പിക്കുന്നു

സഹകരിക്കുവാൻ താല്പര്യമുള്ളവർ ലിമ ഭാരവാഹികളെയോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ ബന്ധപ്പെടുകയോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ നിങ്ങളുടെ സഹായം കൈമാറണമെന്ന് ലിമ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനുവർക്കി അഭ്യർത്ഥിക്കുന്നു.

പണം ട്രാൻസ്ഫർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിമയുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിക്കുക.
Account Name :
Liverpool Malayalee Association
Sort Code : 60 – 05 – 07
Account Number : 15635058
Ref : Charity

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more