1 GBP = 103.12

ലിജോ ജോസ് പെല്ലിശേരിക്ക് രജത ചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

ലിജോ ജോസ് പെല്ലിശേരിക്ക് രജത ചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ മ യൗ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്കാരം. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ ചിത്രം ഡാർക് റൂം സ്വന്തമാക്കി. ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് എന്ന ചിത്രം സംവിധാനം ചെയ്ത അനാമിക ഹക്സർ മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം നേടി. ഈ മ യൌവിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്ന് ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചു. കലാകേരളത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണ് മേളയിലൂടെ സാധ്യമായതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more