1 GBP = 104.13

കെൻറ് മലയാളി സുജിത്ത് മുരളിയുടെ സഹോദരൻ നാട്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട്

കെൻറ് മലയാളി സുജിത്ത് മുരളിയുടെ സഹോദരൻ നാട്ടിൽ നിര്യാതനായി. സംസ്കാരം പിന്നീട്

യുക്മ ന്യൂസ് ടീം.

കെന്റ് : ടൺ ബ്രിഡ്ജ് വെൽസിലുള്ള സുജിത്ത് മുരളിയുടെ സഹോദരൻ  ലിജിത്ത് മുരളി, 35 വയസ്സ് നാട്ടിൽ നിര്യാതനായി. മലപ്പള്ളി എഴുമറ്റൂർ വെങ്ങഴ കുടുംബാഗമാണ്. രക്തസമ്മർദ്ദം കൂടി സ്വഭവനത്തിൽ കുഴഞ്ഞു വീണ ലിജിത്ത് കഴിഞ്ഞ രണ്ടാഴ്ച്ച ആയി അബോധവസ്ഥയില്‍ അയിരുന്നു.

ലിജിത്തിന്റെ ഭാര്യ നയന സൗദി അറേബ്യയിൽ നേഴ്സാണ്. പിതാവ് കെ.റ്റി മുരളി ഭൂഗര്‍ഭ ജല വകുപ്പിലെ റിട്ടയര്‍ട് എൻജീനയറാണ്. അമ്മ വത്സല മുരളി.

കെന്റിലെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ എക്സിക്യൂട്ടിവ് അംഗവുമായ ശ്രീ സുജിത്ത് മുരളിയുടെ സഹോദരന്റെ ആകസ്മികമായ വേർപാടിൽ സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സെബാസ്റ്റ്യൻ എബ്രഹാമും, സെക്രട്ടറി ബിബിൻ എബ്രഹാമും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more