1 GBP = 103.96

ലിഗയുടെ കൊല: പഴുതടച്ച കുറ്റപത്രത്തിനായി ശാസ്ത്രീയ തെളിവു ശേഖരണം

ലിഗയുടെ കൊല: പഴുതടച്ച കുറ്റപത്രത്തിനായി ശാസ്ത്രീയ തെളിവു ശേഖരണം

തിരുവനന്തപുരം: ലാത്വിയൻ യുവതി ലിഗയെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. തീവ്രനിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകർ പഠിപ്പിച്ചുവിട്ടതുപോരെ പരസ്‌പരവിരുദ്ധമായ മൊഴി നൽകി ഇവർ പൊലീസിനെ കുഴപ്പിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെ കണ്ടൽകാട്ടിലും തൊട്ടടുത്തെ പാർവതീ പുത്തനാറിലും പൊലീസ് ഇന്നലെയും തെരച്ചിൽ നടത്തി.

35ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് തെളിവുകൾ ശേഖരിക്കാനാവാതിരുന്നതാണ് പ്രശ്‌നമായത്. ആന്തരിക അവയവങ്ങളുടെ ഫോറൻസിക്, രാസ പരിശോധനാ ഫലം ലഭിച്ചാലേ മാനഭംഗം നടന്നിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരൂ. പൂനംതുരുത്തിലെ കണ്ടൽകാട്ടിൽ ഒരു അതിഥിയുണ്ടെന്ന് കസ്റ്റഡിയിലുള്ള ഉമേഷ് പറഞ്ഞതായും മൂന്നുപേർ ചേർന്ന് ലിഗയെ കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നും മൊഴികളുണ്ട്. എന്നാൽ ബീച്ചിൽ വച്ച് ലിഗയെ കണ്ടെന്നും സിഗരറ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നുമാണ് രണ്ട് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കാര്യങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെന്നാണ് മറ്റൊരാളുടെ മൊഴി. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

വിദേശരാജ്യങ്ങളും ഏജൻസികളും നിരീക്ഷിക്കുന്ന കേസായതിനാൽ അന്വേഷണം പഴുതടച്ചതാവണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി. പനത്തുറ വടക്കേകുന്നിലെ സഹോദരങ്ങളടക്കം മൂന്നുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർ അടിപിടി, കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളാണ്. മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ഇവരെ ചോദ്യംചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more