1 GBP = 103.54
breaking news

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ വിജിലന്‍സ് പരിശോധന;, കസ്റ്റടിയിലെടുത്തത് സുപ്രധാന കരാര്‍ രേഖകള്‍

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ വിജിലന്‍സ് പരിശോധന;, കസ്റ്റടിയിലെടുത്തത് സുപ്രധാന കരാര്‍ രേഖകള്‍

ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഉള്‍പ്പടെയുള്ള സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റില്‍ വിജിലന്‍സ് സംഘമെത്തി രേഖകള്‍ ഏറ്റെടുത്തത്.

കസ്റ്റടിയിലെടുത്ത രേഖകള്‍ സിബിഐക്ക് ഇനി വിജിലന്‍സില്‍ നിന്ന് മാത്രമേ ശേഖരിക്കാനാകൂ. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലില്‍ ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലെ ഇടപാടുകളുടെ സുപ്രധാന രേഖകളുള്‍പ്പടെയാണ് കസ്റ്റടിയിലെടുത്തത്. പദ്ധതി സംബന്ധിച്ച നിയമോപദേശവും ധാരണാപത്രത്തിന്റെ കരടും കസ്റ്റഡിയിലെടുത്തത്.

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം സെക്രട്ടറിയേറ്റിലെത്തിയത്. തദ്ദേശ ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു പരിശോധന. ലൈഫ് മിഷനില്‍ യൂണിടാക് റെഡ്ക്രസന്റുമായി നടത്തിയ കരാറാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുള്ളത്.

ലൈഫ് മിഷനില്‍ അന്വേഷണ സംഘത്തെ നിയോഗിച്ച ശേഷമുള്ള ആദ്യ പരിശോധനയാണിത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് കോട്ടയം എസ്പിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ സെക്രട്ടറിയേറ്റില്‍ പരിശോധന നടന്നത്. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ മുന്‍പ് വിജലന്‍സ് ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more