1 GBP = 103.75

ഡബ്‌ള്യു.എം.സി അയര്‍ലണ്ടില്‍ മലയാളം വായനശാല ആരംഭിക്കുന്നു

ഡബ്‌ള്യു.എം.സി അയര്‍ലണ്ടില്‍ മലയാളം വായനശാല ആരംഭിക്കുന്നു

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ പുസ്തക പ്രേമികള്‍ക്കായി അയര്‍ലണ്ടില്‍ ആദ്യമായി മലയാളം വായനശാല ആരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങുന്ന വായനശാലയിലേക്ക് മലയാളം പുസ്തകങ്ങള്‍ വായനക്കാര്‍ക്കും നിര്‍ദ്ദേശിക്കാം.
ഒരു മലയാളം വായനശാലയില്‍ അവശ്യം വേണ്ടതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന 25 – പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം.
ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങള്‍ വായനശാലയില്‍ കാലക്രമേണ ലഭ്യമാക്കും.
ഈ വായനശാലയിലേക്ക് നിങ്ങള്‍ക്കും പുസ്തകങ്ങള്‍ സംഭാവന ചെയ്യാം.

വായനശാലയുടെ പ്രവര്‍ത്തനരീതി ചുവടെ:

1. വായനശാലയുടെ സേവനം സൗജന്യമായിരിക്കും.

2. ഡബ്ലിനിലെ ബ്യുമോണ്ട് ആശുപത്രിക്കു സമീപമാവും വായനശാല തുടക്കത്തില്‍ പ്രവര്‍ത്തിക്കുക.

3 . വായനശാലയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും.

4 . തുടക്കത്തില്‍ ആഴ്ചയില്‍ മുന്‍നിശ്ചയിച്ച രണ്ടു ദിവസം വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കാം.

5 . ഒരു സമയം ഒരാള്‍ക്ക് മൂന്ന് പുസ്തകങ്ങള്‍ വരെ എടുക്കാന്‍ സാധിക്കും.

6 . വായനക്കാരുടെ ആവശ്യപ്രകാരം പുതിയ പുസ്തകങ്ങള്‍ ലഭ്യമാക്കും.

7. പരമാവധി നാല് ആഴ്ച്ച വരെ ഒരാള്‍ക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കാം.

നിങ്ങളുടെ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും , പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താല്പര്യവും [email protected] എന്ന വിലാസത്തില്‍ അറിയിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more