1 GBP = 103.87

യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രെക്സിറ്റിന് ശേഷവും ഇവിടെ തുടരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയുടെ കത്ത്

യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രെക്സിറ്റിന് ശേഷവും ഇവിടെ തുടരണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയുടെ കത്ത്

ലണ്ടൻ: ബ്രെക്സിറ്റ്‌ ട്രേഡ് ഡീൽ ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെ പുതിയ നീക്കവുമായി തെരേസാ മേയ്. ബ്രെക്സിറ്റിന് ശേഷവും ഇ യു പൗരന്മാർ രാജ്യത്ത് തുടരണമെന്ന് അഭ്യർത്‌ഥിച്ചാണ് കത്തയച്ചത്. രാജ്യത്തെ മൂന്ന് ദശലക്ഷത്തോളം വരുന്ന ഇ യു പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നൽകിയത്. ബ്രെസ്സൽസിലെ ബ്രെക്സിറ്റ്‌ ഒന്നാംഘട്ട ചർച്ചകൾക്ക് ശേഷം നടത്തിയ നീക്കം ഏറെ ശ്രദ്ധേയമാണ്.

നേരത്തെ ബൾഗേറിയൻ പ്രധാനമന്ത്രി മേയുടെ വസതിയിലെത്തി ഇതേ ആവശ്യമുന്നയിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇ യു പൗരന്മാർ നൽകുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ മെയ് അടുത്ത വർഷം മുതൽ സെറ്റിൽമെന്റിന് അപേക്ഷിക്കുന്ന ഇ യു പൗരന്മാർക്ക് പുതിയൊരു പദ്ധതിയും ആവിഷ്കരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ തന്നെ നിലവിൽ അംഗീകരിച്ച ബ്രെക്സിറ്റ്‌ ഡീലുകളിൽ എല്ലാ ഇ യു നേതാക്കളെയും കൊണ്ട് ഒപ്പ് വയ്പ്പിക്കുവാൻ മെയ്‌ക്ക് കഴിഞ്ഞിരുന്നു. വ്യാപാരകരാറുകളിൽ മുൻപോട്ടുള്ള ചർച്ചകൾക്ക് ഇത് അത്യന്താപേക്ഷിതമായിരുന്നു. എന്തായാലും കടുത്ത ബ്രെക്സിറ്റ്‌ വാദികൾ മേയുടെ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more