- ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Let’s Break It Together”ൽ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് സഹോദരങ്ങളോടൊപ്പം ആൽബിൻ ജിജോ, ടെസ്സിയ സിബി എന്നീ പാട്ടിൻ്റെ കളിക്കൂട്ടുകാർ ഇന്ന് (18/08/2020), ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി9.30) സ്നേഹ സംഗീതത്തിന്റെ മായക്കാഴ്ചകൾ ഒരുക്കാൻ ലെസ്റ്ററിൽ നിന്നും………
- Aug 18, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
“Let’s Break It Together” ൽ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് സഹോദരങ്ങളോടൊപ്പം ആൽബിൻ ജിജോ, ടെസ്സിയ സിബി എന്നീ പാട്ടിൻ്റെ കളിക്കൂട്ടുകാർ ഇന്ന് (18/08/2020), ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്നേഹ സംഗീതത്തിന്റെ മായക്കാഴ്ചകൾ ഒരുക്കാൻ ലെസ്റ്ററിൽ നിന്നും എത്തുന്നു.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ആഗസ്റ്റ് 18, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് ലെസ്റ്ററിൽ നിന്നുള്ള പാട്ടിന്റെ കളിക്കൂട്ടുകാരായ അഞ്ച് കുട്ടി പ്രതിഭകളാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സ്നേഹ സംഗീതത്തിന്റെമായക്കാഴ്ചകൾ മലയാളി സംഗീതാസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കാനെത്തുന്നത് സഹോദരങളായ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് എന്നിവരോടൊപ്പം ആൽബിൻ ജിജോയും ടെസ്സിയ സിബിയുമാണ്.
ലെസ്റ്ററിലെ ബോബി ജോസ് – ജെസ്റ്റി അബ്രാഹം ദമ്പതികളുടെ മക്കളാണ് ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് എന്നിവർ. ഇഷ്ട സംഗീതത്തോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യുന്ന ജേക്കബ്ബ് സഹോദരങ്ങളിൽ മൂത്തയാൾ ഡെറിൻ ബാല്യം മുതൽ കീബോർഡിൽ പരിശീലനം തുടങ്ങിയതാണ്. ലെസ്റ്ററിലെ ഇംഗ്ളീഷ് മാർട്ടിയേഴ്സ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഡെറിൻ ബൈബിൾ കലോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിലെ കീബോർഡിസ്റ്റായ ഈ 16 വയസ്സ്കാരൻ 2019 ൽ നടന്ന റീജിയണൽ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു.
ഡെറിന്റെ സഹോദരി 12 വയസ്സ്കാരി റിയ നല്ലൊരു ഗായികയാണ്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ വേദികളിൽ പാടി തുടങ്ങിയ റിയ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള റിയ ലെസ്റ്റർ ഇംഗ്ളീഷ് മാർട്ടിയേഴ്സ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയാണ്.
ഡെറിന്റെയും റിയയുടേയും ഇളയ സഹോദരൻ റയാൻ എന്ന 10 വയസ്സ്കാരനും സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു. നല്ലൊരു ഗായകനായ റയാൻ തന്റെ ജ്യേഷ്ഠ സഹോദരങ്ങളെ പോലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി വേദികളിൽ പാടാൻ അവസരം ലഭിച്ചിട്ടുളള റയാൻ ലെസ്റ്റർ ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് പ്രൈമറി സ്കൂളിലെ ഇയർ 5 വിദ്യാർത്ഥിയാണ്.
ലെസ്റ്ററിലെ ജിജോ വർഗ്ഗീസ് – റോബി ജിജോ ദമ്പതികളുടെ മകനാണ് കീബോർഡിസ്റ്റായ ആൽബിൻ. ബൈബിൾ കലോത്സവങ്ങൾ ഉൾപ്പടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ഈ 13 വയസ്സ്കാരൻ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. ലെസ്റ്റർ സെന്റ്. പോൾസ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിയായ ആൽബിൻ 2019 ലെ കവന്ററി റീജിയണൽ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു.
ലെസ്റ്ററിലെ സിബി ജോൺ – അനിത സിബി ദമ്പതികളുടെ മകളാണ് ടെസ്സിയ എന്ന കുട്ടി പാട്ടുകാരി. ലെസ്റ്റർ ഹോപ്പ് ഹാമിൽട്ടൺ പ്രൈമറി സ്കൂളിൽ ഇയർ 2 വിദ്യാർത്ഥിനിയാണ് ഈ 7 വയസ്സ്കാരി. ബൈബിൾ കലോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ പാടിയിട്ടുള്ള ടെസ്സിയ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. 2019 ൽ നടന്ന ബൈബിൾ കലോത്സവത്തിൽ സോളോ സോങ് ഇനത്തിൽ കവന്ററി റീജിയണൽ വിജയിയായിരുന്നു കൊച്ച് ടെസ്സിയ.
യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയിലെ സജീവാംഗങ്ങളാണ് ഈ മൂന്ന് കുടുംബങ്ങളും.സംഗീത ലോകത്ത് പ്രതിഭയുടെ നറുവെളിച്ചമായ് എത്തുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് 18/08/2020, ചൊവ്വ 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ...ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച . ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്
- ‘ബി എം കെ എ’ സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി തുടങ്ങിയവർ അതിഥികളായെത്തും അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
click on malayalam character to switch languages