1 GBP = 103.12
breaking news

Let’s Break It Together”ൽ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് സഹോദരങ്ങളോടൊപ്പം ആൽബിൻ ജിജോ, ടെസ്സിയ സിബി എന്നീ പാട്ടിൻ്റെ കളിക്കൂട്ടുകാർ ഇന്ന് (18/08/2020), ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി9.30) സ്നേഹ സംഗീതത്തിന്റെ മായക്കാഴ്ചകൾ ഒരുക്കാൻ ലെസ്റ്ററിൽ നിന്നും………

Let’s Break It Together”ൽ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് സഹോദരങ്ങളോടൊപ്പം ആൽബിൻ ജിജോ, ടെസ്സിയ സിബി എന്നീ പാട്ടിൻ്റെ കളിക്കൂട്ടുകാർ ഇന്ന് (18/08/2020), ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി9.30) സ്നേഹ സംഗീതത്തിന്റെ മായക്കാഴ്ചകൾ ഒരുക്കാൻ ലെസ്റ്ററിൽ നിന്നും………


കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

“Let’s Break It Together” ൽ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് സഹോദരങ്ങളോടൊപ്പം ആൽബിൻ ജിജോ, ടെസ്സിയ സിബി എന്നീ പാട്ടിൻ്റെ കളിക്കൂട്ടുകാർ ഇന്ന് (18/08/2020), ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30)   സ്നേഹ സംഗീതത്തിന്റെ മായക്കാഴ്ചകൾ ഒരുക്കാൻ ലെസ്റ്ററിൽ നിന്നും എത്തുന്നു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന്  ആഗസ്റ്റ് 18, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് ലെസ്റ്ററിൽ നിന്നുള്ള പാട്ടിന്റെ കളിക്കൂട്ടുകാരായ അഞ്ച് കുട്ടി പ്രതിഭകളാണ്.


 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സ്നേഹ സംഗീതത്തിന്റെമായക്കാഴ്ചകൾ മലയാളി സംഗീതാസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കാനെത്തുന്നത് സഹോദരങളായ ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് എന്നിവരോടൊപ്പം ആൽബിൻ ജിജോയും ടെസ്സിയ സിബിയുമാണ്. 


ലെസ്റ്ററിലെ ബോബി ജോസ് – ജെസ്റ്റി അബ്രാഹം ദമ്പതികളുടെ മക്കളാണ് ഡെറിൻ ജേക്കബ്ബ്, റിയ ജേക്കബ്ബ്, റയാൻ ജേക്കബ്ബ് എന്നിവർ. ഇഷ്ട സംഗീതത്തോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യുന്ന ജേക്കബ്ബ് സഹോദരങ്ങളിൽ മൂത്തയാൾ ഡെറിൻ ബാല്യം  മുതൽ കീബോർഡിൽ പരിശീലനം തുടങ്ങിയതാണ്. ലെസ്റ്ററിലെ ഇംഗ്ളീഷ് മാർട്ടിയേഴ്സ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഡെറിൻ ബൈബിൾ കലോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിലെ കീബോർഡിസ്റ്റായ ഈ 16 വയസ്സ്കാരൻ 2019 ൽ നടന്ന റീജിയണൽ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു.


ഡെറിന്റെ സഹോദരി 12 വയസ്സ്കാരി റിയ നല്ലൊരു ഗായികയാണ്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ തന്നെ വേദികളിൽ പാടി തുടങ്ങിയ റിയ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള റിയ ലെസ്റ്റർ ഇംഗ്ളീഷ് മാർട്ടിയേഴ്സ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയാണ്.


ഡെറിന്റെയും റിയയുടേയും ഇളയ സഹോദരൻ റയാൻ എന്ന 10 വയസ്സ്കാരനും സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു. നല്ലൊരു ഗായകനായ റയാൻ തന്റെ ജ്യേഷ്ഠ സഹോദരങ്ങളെ പോലെ ലെസ്റ്റർ മദർ ഓഫ് ഗോഡ്‌ ചർച്ച് കൊയറിൽ അംഗമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി വേദികളിൽ പാടാൻ അവസരം ലഭിച്ചിട്ടുളള റയാൻ ലെസ്റ്റർ ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് പ്രൈമറി സ്കൂളിലെ ഇയർ 5 വിദ്യാർത്ഥിയാണ്. 


ലെസ്റ്ററിലെ ജിജോ വർഗ്ഗീസ് – റോബി ജിജോ ദമ്പതികളുടെ മകനാണ് കീബോർഡിസ്റ്റായ  ആൽബിൻ. ബൈബിൾ കലോത്സവങ്ങൾ ഉൾപ്പടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ഈ 13 വയസ്സ്കാരൻ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. ലെസ്റ്റർ സെന്റ്. പോൾസ് കാത്തലിക് സെക്കന്ററി സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിയായ ആൽബിൻ 2019 ലെ കവന്ററി റീജിയണൽ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു.


ലെസ്റ്ററിലെ സിബി ജോൺ – അനിത സിബി ദമ്പതികളുടെ മകളാണ് ടെസ്സിയ എന്ന കുട്ടി പാട്ടുകാരി. ലെസ്റ്റർ ഹോപ്പ് ഹാമിൽട്ടൺ പ്രൈമറി സ്കൂളിൽ ഇയർ 2 വിദ്യാർത്ഥിനിയാണ് ഈ 7 വയസ്സ്കാരി. ബൈബിൾ കലോത്സവം ഉൾപ്പെടെ നിരവധി വേദികളിൽ പാടിയിട്ടുള്ള ടെസ്സിയ ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് കൊയറിൽ അംഗമാണ്. 2019 ൽ നടന്ന ബൈബിൾ  കലോത്സവത്തിൽ സോളോ സോങ് ഇനത്തിൽ  കവന്ററി റീജിയണൽ വിജയിയായിരുന്നു കൊച്ച് ടെസ്സിയ. 


യുക്മ മിഡ്ലാൻഡ്‌സ്‌ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയിലെ സജീവാംഗങ്ങളാണ് ഈ മൂന്ന് കുടുംബങ്ങളും.സംഗീത ലോകത്ത് പ്രതിഭയുടെ നറുവെളിച്ചമായ് എത്തുന്ന  ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന് 18/08/2020, ചൊവ്വ 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.


“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. 


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു. 

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more