- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
“Let’s break it together” ൽ ഇന്ന് രാഗ സുന്ദര വിരുന്നൊരുക്കാൻ എത്തുന്നത് തെരേസ മാത്തച്ചൻ, ജോർജ്ജ് മാത്തച്ചൻ, ലിസ് മരിയ മാത്തച്ചൻ സഹോദരങ്ങളോടൊപ്പം റോസ്മേരി ബെന്നിയും ….. മാസ്മരിക സംഗീതത്തിൻ്റെ മേളപ്പൊലിമയിൽ രാഗവർണ്ണങ്ങളുടെ മഴവില്ല് തീർക്കാൻ സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നും നാല് രജത നക്ഷത്രങ്ങൾ….
- Jul 28, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ജൂലൈ 28 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സംഗീതത്തിന്റെ വാദ്യ വിസ്മയം തീർക്കാൻ എത്തുന്നത് സ്റ്റോക്കിൽ നിന്നുള്ള സഹോദരങ്ങൾ തെരേസ മാത്തച്ചനും, ജോർജ്ജ് മാത്തച്ചനും, ലിസ് മരിയ മാത്തച്ചനും ഒപ്പം കൂട്ടുകാരി റോസ് മേരി ബെന്നിയും.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ പാട്ടിന്റെ വിരുന്നൊരുക്കാൻ എത്തുന്ന തെരേസ വയലിനിലും ജോർജ്ജ് പിയാനോയിലും ലിസ് മരിയ ചെല്ലോയിലും റോസ്മേരി ഫ്ളൂട്ടിലും പ്രേക്ഷകർക്ക് മുന്നിൽ രാഗ മേള വിസ്മയം തീർക്കാൻ എത്തുകയാണ്.
വയലിൻ തന്ത്രികളിൽ രാഗ വിസ്മയം തീർക്കുന്ന തെരേസ ഇതിനോടകം വയലിനിൽ ഗ്രേഡ് 7 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ 8 വർഷമായി വയലിനിൽ പരിശീലനം തുടരുന്ന തെരേസ സ്റ്റോക്ക് സെന്റ്. ജോസഫ്സ് കോളേജിൽ ഇയർ 10 വിദ്യാർത്ഥിനിയാണ്. സെന്റ്. ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമായ ഈ 15 വയസ്സ്കാരി ഇംഗ്ളീഷ്, സീറോ മലബാർ ചർച്ച് കൊയറുകളിലും സജീവ സാന്നിദ്ധ്യമാണ്. ലോക്ക് ഡൌൺ കാലത്ത് തങ്ങളുടെ അയൽവാസികൾക്ക് വേണ്ടി സംഗീത പരിപാടികൾ സംഘടിപ്പിച്ച തെരേസ തന്റെ സഹോദരങ്ങൾക്ക് വയലിനിൽ പരിശീലനവും നൽകുന്നുണ്ട്.
പിയാനോയിൽ രാഗ മുത്തുകൾ പൊഴിക്കുന്ന ജോർജ്ജ് സ്റ്റോക്ക് സെന്റ്. ജോസഫ്സ് കോളേജിൽ ഇയർ 9 വിദ്യാർത്ഥിയാണ്. കഴിഞ്ഞ 7 വർഷമായി പിയാനോ പരിശീലനം തുടരുന്ന ജോർജ്ജ് ഇപ്പോൾ ഗ്രേഡ് 7 പൂർത്തിയാക്കി കഴിഞ്ഞു. സെന്റ്. ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമായ ഈ 14 വയസ്സ്കാരൻ ഇംഗ്ളീഷ്, സീറോ മലബാർ ചർച്ച് കൊയറുകളിലും സജീവമാണ്. ലോക്ക് ഡൌൺ സമയത്ത് അയൽവാസികൾക്ക് വേണ്ടി തന്റെ കലാ വൈഭവം പ്രകടിപ്പിച്ച ജോർജ്ജ് തന്റെ സഹോദരങ്ങൾക്ക് പിയാനോയിൽ പരിശീലനവും നൽകുന്നു.
വയലിൻ കുടുംബത്തിൽ പെട്ട ചെല്ലോ എന്ന സംഗീതോപകരണത്തിൽ കഴിഞ്ഞ 6 വർഷമായി പരിശീലനം തുടരുന്ന ലിസ് മരിയ തന്റെ മൂത്ത സഹോദരങ്ങൾ പഠിക്കുന്ന സ്റ്റോക്ക് സെന്റ്. ജോസഫ്സ് കോളേജിൽ ഇയർ 8 വിദ്യാർത്ഥിനിയാണ്. ഗ്രേഡ് 6 ൽ പരിശീലനം തുടരുന്ന ഈ 13 വയസ്സ്കാരി സെന്റ്. ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമാണ്. ലോക്ക് ഡൌൺ സമയത്ത് വൃദ്ധരായ അയൽവാസികൾക്ക് വേണ്ടി തന്റെ സഹോദരങ്ങൾക്കൊപ്പം സംഗീത പരിപാടികൾ സംഘടിപ്പിച്ച ലിസ് മരിയ ഇംഗ്ളീഷ്, സീറോ മലബാർചർച്ച് കൊയറുകളിലും സജീവമാണ്. തന്റെ സഹോദരങ്ങൾക്ക് പരിശീലനം നൽകുവാനും ലിസ് മരിയ ശ്രദ്ധിക്കുന്നുണ്ട്.
സ്റ്റോക്കിലെ മാത്യു ജോർജ്ജ് – മരിയ മാത്തച്ചൻ ദമ്പതികളുടെ മക്കളായ ഈ സഹോദരങ്ങൾ തങ്ങളുടെ ഇളയ സഹോദരങ്ങൾക്കും സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച ഈ സഹോദരങ്ങൾ പഠനത്തിലും മുൻനിരയിൽ തന്നെയാണ്.
ഫ്ളൂട്ടിൽ സപ്തസ്വരങ്ങൾ തീർക്കുന്ന റോസ്മേരി കഴിഞ്ഞ 4 വർഷമായി പരിശീലനം തുടരുകയാണ്. ന്യൂകാസിൽ അണ്ടർ ലൈം സെന്റ്. ജോൺ ഫിഷർ കോളേജിൽ ഇയർ 7 വിദ്യാർത്ഥിനിയായ റോസ്മേരി, കോളേജ് വിൻഡ് ബാൻഡ് ടീം അംഗം കൂടിയാണ്. നിരവധി വേദികളിൽ തന്റെ കലാമികവ് പ്രദർശിപ്പിച്ചിട്ടുള്ള റോസ്മേരി സ്കൌട്ടിലും അംഗമാണ്. പഠനത്തിലും സംഗീതത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഈ 12 വയസ്സ്കാരി കരാട്ടേയിലും പരിശീലനം തുടരുന്നു. സ്റ്റോക്കിലെ ബെന്നി ജേക്കബ് – സെല്ലി ബെന്നി ദമ്പതികളുടെ മകളാണ് റോസ്മേരി.
പാട്ടഴകിന്റെ വർണ്ണ വിസ്മയം തീർക്കാൻ എത്തുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് 28/07/2020 വ്യാഴാ ചൊവ്വാഴ്ച 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages