1 GBP = 103.16

വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ബാംഗ്ളൂരിൽ നിന്നും മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങൾ ഒരുമിക്കുന്നു ….”Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവ് ഷോയിൽ 6 സംഗീതോപകരണങ്ങളിൽ ഈണങ്ങളുടെ മായാജാലം തീർക്കുന്ന 3 കുരുന്ന് സംഗീത പ്രതിഭകൾ അതുല്യ പ്രകടനവുമായ് നാളെ 31/08/2020, തിങ്കൾ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..

വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ബാംഗ്ളൂരിൽ നിന്നും മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങൾ ഒരുമിക്കുന്നു ….”Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവ് ഷോയിൽ 6 സംഗീതോപകരണങ്ങളിൽ ഈണങ്ങളുടെ മായാജാലം തീർക്കുന്ന 3 കുരുന്ന് സംഗീത പ്രതിഭകൾ അതുല്യ പ്രകടനവുമായ് നാളെ 31/08/2020, തിങ്കൾ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് തുടങ്ങിയ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ സമാപന ദിനമായ  ആഗസ്റ്റ് 31, തിങ്കൾ5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) തിരുവോണദിന സ്പെഷ്യൽ ലൈവിൽ എത്തുന്നത് ബാംഗ്ളൂർ നിന്നുള്ള മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങളാണ്.  

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന മിഖായേൽ പിയാനോ, കീബോർഡ്‌, ഗിറ്റാർ, വയലിൻ, മെലോഡിക്ക, ഹാർമോണിക്ക എന്നീ സംഗീതോപകരണങ്ങളിൽ  പെർഫോം ചെയ്യുമ്പോൾ സഹോദരൻ ഗബ്രിയേൽ കീബോർഡിലും മെലോഡിക്കയിലും ഗായിക കൂടിയായ സഹോദരി റഫായേൽ പിയാനോ, കീബോർഡ്, മെലോഡിക്ക എന്നിവയിലും പെർഫോം ചെയ്യുന്നു.


ബാംഗ്ളൂർ മലയാളികളായ മാക്സ് വെൽ പി.ജെ – ബിൻസി ജേക്കബ്ബ് ദമ്പതികളുടെ മക്കളാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ സഹോദരങ്ങൾ. ബാംഗ്ളൂരിലെ അറിയപ്പെടുന്ന സംഗീതഞ്ജനായ മാക്സ് വെൽ നിരവധി സംഗീത സംരംഭങ്ങളിൽ പങ്കാളിയാണ്. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 7-ാം സ്റ്റാന്റാർഡ് വിദ്യാർത്ഥിയായ മിഖായേൽ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് നാലാമത്തെ വയസ്സ് മുതൽ സംഗീതോപകരണങ്ങളിൽ പരിശീലനം ആരംഭിച്ചു. ട്രിനിറ്റി കോളേജ് ലണ്ടനിൽ നിന്നും കീബോർഡിലും വയലിനിലും ഗ്രേഡ് 2 കരസ്ഥമാക്കിയ ഈ 12 വയസ്സ്കാരൻ ക്രൈസ്റ്റ് സ്കൂൾ, ചർച്ച് കൊയറുകളിൽ സജീവാംഗമാണ്.

ബാംഗ്ളൂർ, മഡിവാള സെന്റ്. ആന്റണീസ് ഫ്രയറി ചർച്ച് കൊയറിൽ സജീവാംഗമായ മിഖായേൽ ബാംഗ്ളൂർ റിന്യൂവൽ റിട്രീറ്റ് സെന്ററിലെ കൊയറിലും സജീവാംഗമാണ്. മൾട്ടി ട്രാക്ക് റിക്കോർഡിംഗ് പോലുള്ള ജോലികൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന മിഖായേൽ സ്കൂൾ, ഇന്റർ സ്കൂൾ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി വേദികളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുള്ള മിഖായേൽ സ്പോർട്സിലും ഡ്രോയിംഗിലും തല്പരനാണ്.


മിഖായേലിന്റെ സഹോദരൻ ഗബ്രിയേൽ പിതാവിന്റേയും ചേട്ടന്റേയും പാത പിന്തുടർന്ന് സംഗീത വഴികളിലെത്തി. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 5-ാം സ്റ്റാന്റാർഡിൽ പഠിക്കുന്ന ഈ 10 വയസ്സ്കാരൻ തന്റെ മൂന്നാമത്തെ വയസ്സ് മുതൽ പിതാവിൽ നിന്നും സഹോദരനിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് തുടങ്ങി. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും കീബോർഡിലും മ്യൂസിക് തിയറിയിലും ഗ്രേഡ് 1 കരസ്ഥമാക്കിയ ഈ മിടുക്കൻ ക്രൈസ്റ്റ് സ്കൂൾ, ചർച്ച് കൊയറുകളിൽ സജീവാംഗമാണ്. പിയാനോ, വയലിൻ, ഗിറ്റാർ എന്നിവയോടൊപ്പം കർണാട്ടിക് മ്യൂസിക്കും പഠിക്കുന്ന ഗബ്രിയേൽ പഠന കാര്യങ്ങളിലും സ്പോർട്സിലും അതീവ തല്പരനാണ്.


മാക്സ് വെൽ സഹോദരങ്ങളിൽ ഇളയ ആളായ റഫായേൽ എന്ന കൊച്ച് മിടുക്കി നല്ലൊരു ഗായികയും പിയാനോ, കീബോർഡ്, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 1-ാം സ്റ്റാന്റാർഡ് വിദ്യാർത്ഥിനിയായ ഈ 7 വയസ്സ്കാരി നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സംഗീതത്തിൽ അഭിരുചി പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. ഇൻഡ്യൻ ശാസ്ത്രീയ നൃത്തം, കർണാട്ടിക് മ്യൂസിക് എന്നിവ പഠിക്കുന്ന ഈ കുരുന്ന് കലാകാരി ക്രൈസ്റ്റ് സ്കൂൾ കൊയറിലും അംഗമാണ്. സംഗീതം, നൃത്തം എന്നിവയോടൊപ്പം സ്പോർട്സിലും ഡ്രോയിംഗിലും തല്പരയാണ് റഫായേൽ. 


വാദ്യ സംഗീതത്തിന്റെ അനുപമ മുഹൂർത്തങ്ങളൊരുക്കാൻ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന സഹോദരങ്ങൾ മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ എന്നീ കുരുന്ന് പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ന്റെ സമാപന ദിനമായ 31/08/2020,   തിങ്കൾ 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന തിരുവോണ ദിന സ്പെഷ്യൽ ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു. 


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ “ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more