1 GBP = 104.37
breaking news

പ്രേക്ഷക മനം കവർന്ന് മുന്നേറുന്ന മലയാളികളുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ രാഗവർണ്ണങ്ങളുടെ ഏഴഴക് തീർത്ത് ബർമിംഗ്ഹാം BCMC യുടെ ഫിയോണയും ഫെയിനും …..

പ്രേക്ഷക മനം കവർന്ന് മുന്നേറുന്ന മലയാളികളുടെ പ്രിയ സംഗീത വിരുന്ന് “Let’s Break It Together” ൽ രാഗവർണ്ണങ്ങളുടെ ഏഴഴക് തീർത്ത് ബർമിംഗ്ഹാം BCMC യുടെ ഫിയോണയും ഫെയിനും …..

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ബർമിംഗ്ഹാമിൽ നിന്നുള്ള ഫിയോണ ജോയിയും ഫെയിൻ ജോയിയും തീർത്തത് പാട്ടിന്റെ വർണ്ണ വിസ്മയക്കാഴ്ചകൾ. ” ബ്രഡ് ഓഫ് ലൈഫ്” എന്ന ഇംഗ്ളീഷ് ഭക്തി ഗാനം ഫിയോണ വയലിനിലും ഫെയിൻ പിയാനോയിലും വായിച്ച് തുടങ്ങിയ ലൈവ് ഷോ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്ക് നൽകിയത് രാഗ മാധുര്യത്തിന്റെ അവാച്യ നിമിഷങ്ങൾ.

“LET’S BREAK IT TOGETHER” ൽ ഇന്നലെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇസ്രയേൽ കമാക്ക വിവോലോലെയുടെ പ്രശസ്ത ഗാനം “ഓവർ ദി റയിൻബോ” ഫിയോണ വയലിനിൽ ഏറെ മനോഹാരിതയോടെ വായിച്ചപ്പോൾ ആക്കപെല്ലയുടെ “റോക്കിങ് സോങ്” എന്ന ഗാനം പിയാനോയിൽ വായിച്ച് ഫെയിൻ കളം നിറഞ്ഞു. തുടർന്ന് മലയാളത്തിലെ പ്രശസ്തമായ “കണ്ണാംതുമ്പീ പോരാമോ” എന്ന ഗാനം പാടിയ ഫിയോണയും ഫെയിനും വയലിനും പിയാനോയും മാത്രമല്ല തങ്ങൾ നല്ല ഒന്നാംതരം ഗായകർ കൂടിയാണെന്ന് തെളിയിച്ചു. “ലേസി ബെയർ” എന്ന ഗാനം ഫെയിൻ പിയാനോയിൽ വായിച്ചപ്പോൾ “ആയിരം കണ്ണുമായ്” എന്ന സൂപ്പർ ഹിറ്റ് ഗാനം വയലിനിൽ വായിച്ച് ഫിയോണ പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റ് വാങ്ങി. 


മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രം ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ”ഗോപികാ വസന്തം തേടി വനമാലി” എന്ന ഗാനം ഫിയോണയും ഫെയിനും ചേർന്ന് പാടിയപ്പോൾ “കുട്ടനാടൻ പുഞ്ചയിലെ” എന്ന ഏറെ ഗൃഹാതുരത്വമുണർത്തുന്ന ഗാനം ഫിയോണ വയലിനിൽ വായിച്ചത് ആസ്വാദകർ ഏറെ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. മലയാളം, ഇംഗ്ളീഷ് ഭാഷകളിലെ ഏറെ പ്രശസ്തമായ ഗാനങ്ങളോടൊപ്പം തമിഴ് സൂപ്പർ ഹിറ്റ് ഗാനം ” കണ്ണാന കണ്ണേ” എന്ന ഗാനവുമായി ഷോ മുന്നേറിയപ്പോൾ പ്രേക്ഷകരുടെ ആവേശകരമായ കമന്റുകൾ ലൈവിൽ വന്ന് നിറയുകയായിരുന്നു.ദേശഭക്തി പ്രോജ്വലിപ്പിക്കുന്ന “വന്ദേമാതരം” പാടി ഷോ അവസാനിക്കാറായപ്പോൾ  ഒരു മണിക്കൂർ കടന്നു പോയതറിയാത്ത അമ്പരപ്പിലായിരുന്നു ആസ്വാദകർ.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന  മാതാപിതാക്കൾ ജോയി ജോണും മിനി ജോയിയും കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മ നേതൃത്വത്തിന് പ്രത്യേകം നന്ദി അർപ്പിക്കുകയും ചെയ്തു. ജോയിയും മിനിയും ഫിയോണയോടും ഫെയിനോടും ചേർന്ന് പാടിയ ” ഒന്നാനാം കുന്നിൻ മേൽ കൂട് കൂട്ടും തത്തമ്മേ” എന്ന ഗാനം ഏറെ ഹൃദ്യമായിരുന്നു.പഠനത്തിലും സംഗീതത്തിലും ഒരു പോലെ മികവ് പുലർത്തുന്ന ഫിയോണ ജോയിക്കും ഫെയിൻ ജോയിക്കും യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 28/07/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more