1 GBP = 103.12

വെള്ളരിപ്രാവുകളായി പറന്നിറങ്ങി സൈറയും ആഷ്നിയും അന്നയും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറി…..കീബോർഡിൽ മാന്ത്രിക സ്പർശം കൊണ്ട് നാദ വിസ്മയം തീർത്ത് ജോഷ്വ…..ത്രിവർണ്ണ പതാകയേന്തി ഭാരതമാതായും മഹാത്മജിയും പ്രേക്ഷകർക്ക് അഭിവാദ്യമേകി ….സ്വാതന്ത്ര്യദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുണർത്തി ബർമിംഗ്ഹാം BCMC യുടെ കൌമാര പ്രതിഭകൾ അവതരിപ്പിച്ച “Let’s Break It Together” സ്പെഷ്യൽ ലൈവ് ഷോ അവിസ്മരണീയമായി ….

വെള്ളരിപ്രാവുകളായി പറന്നിറങ്ങി സൈറയും ആഷ്നിയും അന്നയും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറി…..കീബോർഡിൽ മാന്ത്രിക സ്പർശം കൊണ്ട് നാദ വിസ്മയം തീർത്ത് ജോഷ്വ…..ത്രിവർണ്ണ പതാകയേന്തി ഭാരതമാതായും മഹാത്മജിയും പ്രേക്ഷകർക്ക് അഭിവാദ്യമേകി ….സ്വാതന്ത്ര്യദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുണർത്തി ബർമിംഗ്ഹാം BCMC യുടെ കൌമാര പ്രതിഭകൾ അവതരിപ്പിച്ച “Let’s Break It Together” സ്പെഷ്യൽ ലൈവ് ഷോ അവിസ്മരണീയമായി ….

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ നടന്ന സ്വാതന്ത്ര്യദിന സ്പെഷ്യൽ ലൈവ് ഷോ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവനും ജീവിതവും ബലി കഴിച്ച ധീര ദേശാഭിമാനികൾക്കുള്ള ഏറ്റവും ഉചിതമായ സ്മരണാഞ്ജലിയായി മാറി. സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആവേശമായി സമരപഥങ്ങളിൽ പതിറ്റാണ്ടുകൾ മുഴങ്ങി നിന്ന “വന്ദേമാതരം”, “സാരേ ജഹാൻ സെ അഛാ”, “ജനഗണമന” എന്നീ ദേശഭക്തി പ്രോജ്വലിപ്പിക്കുന്ന ഗാനങ്ങൾ നമ്മുടെ ഇളം തലമുറയിൽ പെട്ട സൈറയും ആഷ്നിയും അന്നയും ജോഷ്വയും ചേർന്ന് ഏറെ വികാരവായ്പോടെ പാടി അവതരിപ്പിച്ചപ്പോൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു സ്വാതന്ത്ര്യ ദിനാഘോഷമായി ഇന്നലത്തെ ലൈവ് ഷോ.

ത്രിവർണ്ണങ്ങളിൽ അലംകൃതമായ വേദിയിലായിരുന്നു കുട്ടികൾ ലൈവ് ചെയ്തെന്നുള്ളത് ഷോയുടെ ആകർഷണീയത വർദ്ധിപ്പിച്ചു. ലൈവിനിടയിൽ വേദിയിലെത്തിയ മഹാത്‌മജിയും ഭാരതാംബയും സ്വാതന്ത്ര്യ ദിനാഘോഷ ഷോയുടെ മാറ്റ് കൂട്ടി.


2005 ൽ പുറത്തിറങ്ങിയ മറിയം എന്ന ആൽബത്തിലെ “റോസാ പൂവേ റോസാ പൂവേ” എന്ന പ്രശസ്ത ഭക്തി ഗാനം കുട്ടികൾ നാല് പേരും ചേർന്ന് പാടി ആരംഭിച്ച ലൈവ്, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വിശ്വ പ്രസിദ്ധമായ സ്വാതന്ത്ര്യ സമര ഗീതകം  “വന്ദേമാതരം” പാടിയതോടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആവേശത്തിലായി പ്രേക്ഷകർ. താരേ സമീൻ പർ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം “മേരി മാ” ശ്രുതി മധുരമായ് ആഷ്നി ആലപിച്ച ശേഷം വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഉൾക്കൊള്ളിച്ച മാഷപ്പായിരുന്നു കുട്ടികൾ അടുത്തതായി അവതരിപ്പിച്ചത്. സ്വന്തം ജീവൻ ബലി കഴിച്ചും രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന ധീര ജവാൻമാരുടെ കഥ പറഞ്ഞ ബോർഡർ എന്ന ഹിന്ദി ചിത്രത്തിലെ “സന്ദേശ് ആതെ ഹെ” എന്ന  മനോഹര ഗാനം സൈറയും ആഷ്നിയും അന്നയും ചേർന്ന് പാടിയും ജോഷ്വ കീബോർഡിലുമായി അവതരിപ്പിച്ചത് ആസ്വാദകരുടെ അന്തരംഗം അഭിമാന പൂരിതമാക്കിയെന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന് നിറഞ്ഞ അഭിനന്ദന സന്ദേശങ്ങൾ.

Let’s Break It Together ൽ ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിന സ്പെഷ്യൽ ലൈവ് ഷോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


റാസി എന്ന ചിത്രത്തിലെ “ഏയ് വദൻ” എന്ന ഏറെ പ്രശസ്തമായ ഗാനം, സൂഫിയും സുജാതയും എന്ന ചിത്രത്തിലെ മനോഹരമായ ഗാനം “വാതിൽക്കലെ വെള്ളരിപ്രാവ്”, കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ “കൽ ഹോ ന ഹോ” എന്ന സൂപ്പർ ഹിറ്റ് ഗാനം, എ. ആർ.റഹ്മാനും റസൂൽ പൂക്കുട്ടിക്കും ഓസ്കാർ നേടി കൊടുത്ത സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ഗാനം “ജയ് ഹോ”, ദേശ ഭക്തി ഗാനമായ “സാരേ ജഹാൻ സെ അഛാ” എന്നീ ഗാനങ്ങളോടൊപ്പം ഷെയ്പ് ഓഫ് യു, എ.ആർ.റഹ്മാൻ ഹിറ്റുകൾ എന്നീ മാഷപ്പുകളും കുട്ടികൾ നാല് പേരും ചേർന്ന് പാടി ലൈവ് മുന്നറിയപ്പോൾ ആവേശഭരിതരായ പ്രേക്ഷകരുടെ നൂറ് കണക്കിന് കമന്റുകളാണ് ലൈവിൽ വന്നു കൊണ്ടിരുന്നത്. ഡേവിഡ് എന്ന ചിത്രത്തിലെ “കനവെ കനവെ” സൈറ, ജോ ജീത വോഹി സിക്കന്ദർ എന്ന ചിത്രത്തിലെ “പെഹ്‌ല നഷ” ജോഷ്വ – കീബോർഡ്‌, ജോസഫ് എന്ന ചിത്രത്തിലെ “പൂമുത്തോളെ” അന്ന എന്നീ സോളോ ഗാനങ്ങളോടെ ലൈവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. കുട്ടികൾ നാല് പേരും ചേർന്ന് ദേശീയഗാനം പാടി ലൈവ് അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു.

 


ഇന്നലത്തെ ഷോയുടെ മറ്റൊരു ആകർഷണീയതയായിരുന്നു ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് പ്രേക്ഷകർക്കായി ഒരുക്കിയിരുന്ന മൂന്ന് ക്യാഷ് പ്രൈസുകൾ. ലൈവിനിടയിൽ ജോഷ്വ ചോദിച്ച സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട മൂന്ന് ചോദ്യങൾക്ക് ആദ്യം ശരിയുത്തരം പറഞ്ഞ മൂന്ന് പേരാണ് സമ്മാനാർഹരായത്. ബർമിംഗ്ഹാം BCMC യിലെ ജോയ് ജോൺ ഒന്നാം സമ്മാനത്തിന് അർഹനായപ്പോൾ BCMC യിലെ തന്നെ ജീന ജിൽസ് രണ്ടാം സമ്മാനവും ലണ്ടനിൽ നിന്നുള്ള റിനറ്റ് എബി മൂന്നാം സമ്മാനത്തിനും അർഹരാ


ഇന്നലത്തെ ഷോയുടെ മറ്റൊരു ആകർഷണീയതയായിരുന്നു ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് പ്രേക്ഷകർക്കായി ഒരുക്കിയിരുന്ന മൂന്ന് ക്യാഷ് പ്രൈസുകൾ. ലൈവിനിടയിൽ ജോഷ്വ ചോദിച്ച സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട മൂന്ന് ചോദ്യങൾക്ക് ആദ്യം ശരിയുത്തരം പറഞ്ഞ മൂന്ന് പേരാണ് സമ്മാനാർഹരായത്. ബർമിംഗ്ഹാം BCMC യിലെ ജോയ് ജോൺ ഒന്നാം സമ്മാനത്തിന് അർഹനായപ്പോൾ BCMC യിലെ തന്നെ ജീന ജിൽസ് രണ്ടാം സമ്മാനവും ലണ്ടനിൽ നിന്നുള്ള റിനറ്റ് എബി മൂന്നാം സമ്മാനത്തിനും അർഹരായി.

“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളേയും മാതാപിതാക്കളേയും പ്രതിനിധീകരിച്ച് ലൈവിൽ  വന്ന് സംസാരിച്ച ജിമ്മി മൂലംകുന്നം കുട്ടികൾക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു.

 
ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസിലെ ആരതി അരുണിന്റെ ശിഷ്യകളാണ് യു കെ യിലെ പ്രശസ്തരായ പുത് തലമുറ ഗായികമാരായ സൈറയും ആഷ്നിയും അന്നയും. മനോഹരമായി കീബോർഡ് വായിക്കുന്ന ജോഷ്വയും കൂടുതൽ മികവിലെത്താനുള്ള പരിശീലനത്തിലാണ്. കലയുടെ ലോകത്ത് പ്രകാശ നക്ഷത്രങ്ങളാകുവാൻ ആഗ്രഹിക്കുന്ന സൈറ ജിജോ, ആഷ്നി ഷാജു, അന്ന ജിമ്മി, ജോഷ്വ മാർട്ടിൻ എന്നിവർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 18/08/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more