1 GBP = 103.17
breaking news

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പ്രേക്ഷക മനം കവർന്ന് ലെസ്റ്റർ LKC യിലെ കുട്ടി പാട്ടുകാർ …. മനം മയക്കുന്ന മനോഹര പ്രകടനം കാഴ്ചവെച്ച് ഡെറിൻ, റിയ, റയാൻ സഹോദരങ്ങളും ആൽബിനും ടെസ്സിയയും ….

യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പ്രേക്ഷക മനം കവർന്ന് ലെസ്റ്റർ LKC യിലെ കുട്ടി പാട്ടുകാർ …. മനം മയക്കുന്ന മനോഹര പ്രകടനം കാഴ്ചവെച്ച് ഡെറിൻ, റിയ, റയാൻ സഹോദരങ്ങളും ആൽബിനും ടെസ്സിയയും ….

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ  ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ  ലെസ്റ്റർ LKC യുടെ നാലംഗ സംഘം ഒരുക്കിയത് അനുപമ സംഗീതത്തിന്റെ  വർണ്ണ കാഴ്ചകളായിരുന്നു. ഡെറിനും ആൽബിനും കീബോർഡിൽ  വശ്യതയാർന്ന പ്രകടനം പുറത്തെടുത്തപ്പോൾ റിയ, റയാൻ , ടെസ്സിയ എന്നിവർ തങ്ങളുടെ മനോഹര ശബ്ദം കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ചു. ഇതിനോടകം ആയിരക്കണക്കിന് സംഗീത പ്രേമികൾ ആസ്വദിച്ച ഷോയിൽ, ലൈവിൽ വന്നത് ആസ്വാദകരുടെ സ്നേഹമസൃണമായ നൂറ് കണക്കിന് കമന്റുകളാണ്. സംഗീതാസ്വാദകർ ഓർമകളിൽ നിറം മങ്ങാതെ സൂക്ഷിക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ  ഹൃദയങ്ങളിൽ ഏറ്റുവാങ്ങി.

 
റിയ, റയാൻ എന്നിവർ പാടി ഡെറിൻ കീബോർഡിൽ വായിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ലൈവിൽ തുടർന്ന് ആൽബിൻ കീബോർഡിൽ അതി മനോഹരമായി വായിച്ചത് “നൻമ  നേരും അമ്മ “എന്ന ഏറെ പ്രശസ്തമായ ഭക്തി ഗാനമാണ്. കീബോർഡ് വായിക്കുക മാത്രമല്ല താൻ നല്ലൊരു ഗായകൻ കൂടിയാണെന്ന് ഡെറിൻ തെളിയിക്കുന്നതായിരുന്നു അടുത്ത ഗാനം. ” പാതിരാക്കിളി” എന്ന ഗാനം ഡെറിൻ ആലപിച്ചത് നിറഞ്ഞ സ്നേഹത്തോടെ പ്രേക്ഷകർ ഹൃദയങളിലേറ്റ് വാങ്ങി.  മൊസാർട്ടിന്റെ ഏറെ പ്രശസ്തമായ “ടർക്കിഷ് മാർച്ച്” എന്ന സിംഫണി ഗീതകമാണ് ഡെറിൻ ഏറെ വശ്യതയോടെ  കീബോർഡിൽ വായിച്ചത്.തുടർന്നെത്തിയ റിയയും റയാനും “കാറ്റാടി തണലും” എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയപ്പോൾ ഡെറിൻ കീബോർഡിൽ കൂട്ട് ചേർന്നു.

 
“കാലിത്തൊഴുത്തിൽ പിറന്നവനേ” എന്ന പ്രശസ്തമായ ക്രിസ്മസ്സ് ഗാനം അതിസുന്ദരമായി കീബോർഡിൽ വായിച്ച് കൊണ്ട് ആൽബിൻ ആസ്വാദകരെ അമ്പരിപ്പിച്ചുവെങ്കിൽ “As I kneel before you” എന്ന ഇംഗ്ളീഷ് ഡിവോഷണൽ ഗാനം ആലപിച്ച റിയ, റയാൻ, ഡെറിൻ സഹോദരങ്ങൾ ആസ്വാദകരുടെ സ്നേഹം കമന്റുകളിലൂടെ അനുഭവിച്ചറിഞ്ഞു. “അമ്മേ എന്റെ അമ്മേ” എന്ന മാതൃഭക്തി ഗാനവുമായി വന്ന കൊച്ച് ടെസ്സിയയുടേതായിരുന്നു അടുത്ത ഊഴം. ടെസ്സിയയുടെ ഓമനത്വം തുളുമ്പുന്ന കൊച്ച് ശബ്ദത്തിൽ അതി മനോഹരമായി ആലപിച്ച ആ ഗാനം പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ആസ്വദിച്ചു. ഡെറിനും റിയയും ചേർന്ന് ശ്രുതി മധുരമായ് പാടിയ മൊഹബ്ബത്തേൻ എന്ന സിനിമയിലെ “ഹംകോ ഹമീസേ ചുരാ ലോ” എന്ന സൂപ്പർ ഡ്യൂപ്പർ ഗാനമായിരുന്നു ലൈവിലെ അവസാന ഗാനം. സംഗീതത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ഈ കുരുന്നുകളുടെ പ്രകടനം ഇതിനോടകം ആയിരങ്ങൾ കണ്ടു കഴിഞ്ഞു. ലൈവിൽ ആങ്കർമാരായി വന്ന റിയോണ മരിയ ജോർജ്ജും സാനിയ ആൻ ജോസഫും വളരെ ഭംഗിയായി തങ്ങളുടെ റോൾ നിർവ്വഹിച്ചു.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവിൽ വന്ന ബോബി ജോസ് കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുന്ന ഡെറിൻ, റിയ, റയാൻ, ആൽബിൻ, ടെസ്സിയ എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഇന്നലെ ലെസ്റ്ററിലെ കുട്ടികൾ “Let’s Break It together” അവതരിപ്പിച്ച പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 20/08/2020 വ്യാഴം വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more