- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
ഇന്ന് യുക്മ സാംസ്കാരിക വേദിയുടെ “Let’s break it Together” ലൈവ് ടാലൻ്റ് ഷോയിൽ ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങിയ മൈക്കിൾ മക്കിന്റയറിന്റെ ബിബിസി ടെലിവിഷൻ ബിഗ് ഷോയിലൂടെ 7 മില്യൺ പ്രേക്ഷകരെ ത്രസിപ്പിച്ച ജൂനിയർ മൈക്കിൾ ജാക്സൺ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും… അതുല്ല്യ പ്രതിഭയുടെ അത്ഭുത പ്രകടനം നിങ്ങൾക്കും കാണണ്ടേ?
- Jun 16, 2020
കുര്യൻ ജോർജ്ജ്(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
ഇന്ന് പ്രേക്ഷകരെ അത്ഭുത പ്രകടനങ്ങൾ കൊണ്ട് ത്രസിപ്പിക്കാൻ ജൂനിയർ മൈക്കൾ ജാക്സൻ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും എത്തുകയാണ്.
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോ കൂടുതൽ താരപ്രഭയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക്. യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവുംഅർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ ഇന്ന് ജൂൺ 16 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ലണ്ടനിൽ നിന്നുള്ള 14 കാരൻ അനുഷ് ഹൈദ്രോസും സഹോദരി 8 വയസുകാരി അന്യ ഹൈദ്രോസും കാണികൾക്ക് മുന്നിൽ മാസ്മരിക പ്രകടനം നടത്തുന്നു.
BBC 1 ലെ സുപ്രസിദ്ധ ഷോ മൈക്കിൾ മക്കിന്റയേഷ്സ് “ബിഗ് ഷോ” 2017 ലെ അപ്രതീക്ഷിത താരം, 2018-ൽ ലണ്ടൻ വെസ്റ്റ് എൻഡ് ഷാഫ്റ്റ്സ്ബറി തീയേറ്ററിലെ “മോടൌൺ ദി മ്യൂസിക്കൽ” ഷോയിൽ യങ് മൈക്കിൾ ജാക്സന്റെ റോൾ, വീണ്ടും 2019-ൽ BBC 1 ലെ മൈക്കിൾ മക്കിന്റയേഷ്സ് ഷോ “ബിഗ് സർപ്രൈസ്” ആർട്ടിസ്റ്റ്, CBBC ന്യൂസ് റൌണ്ട്, Cee bee bees റേഡിയോ ഷോകൾ, യുക്മ റീജിയണൽ, നാഷണൽ കലാമേള വേദികൾ, 2015 ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റ് തുടങ്ങി നൂറ് കണക്കിന് വേദികളിലെ വിജയതാരം അനുഷിനോടൊപ്പം നല്ലൊരു ഗായികയും പിയാനിസ്റ്റുമായ സഹോദരി അന്യയും ഇന്ന് 16/06/2020 ചൊവ്വാഴ്ച യു കെ സമയം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ സംഗീത സാഗരത്തിലാറാടിക്കുവാൻ എത്തുകയാണ്.
തന്റെ മൂന്നാമത്തെ വയസ്സിൽ വേദിയിൽ പാടാൻ തുടങ്ങിയ അനുഷ് അഞ്ചാം വയസ്സ് മുതൽ വയലിൻ പഠനമാരംഭിച്ചു. ആറ് വയസ്സുള്ളപ്പോൾ പ്രസിദ്ധ ഗായിക എമേലി സാൻഡിന്റെ “Reed all about it” എന്ന ഗാനം പാടി വിമ്പിൾഡൺ കോളേജ് വേദിയെ കീഴടക്കിയ അനുഷ് കൂടുതൽ വലിയ വേദികളിലേക്കുള്ള തന്റെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു. 2017, 2019 വർഷങ്ങളിൽ BBC 1 ലെ മൈക്കിൾ മക്കിന്റയർ ഷോകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അനുഷിന്റെ പ്രോഗ്രാം കണ്ടത് 7 മില്യനിലധികം പ്രേക്ഷകരാണ്. കോവിഡ് 19 മഹാമാരിയിൽ പെട്ട് വിഷമിക്കുന്ന തങ്ങളുടെ അയൽക്കാർക്ക് വേണ്ടി വീടിന് മുന്നിൽ നിന്ന് പാടിയ “Heal the world” എന്ന ഗാനം ഒരു അയൽവാസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് മൂന്ന് ദിവസത്തിനകം മൂന്ന് മില്യൻ ആളുകളാണ് കണ്ടത്. പാടുന്നതോടൊപ്പം പിയാനോയും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന അന്യ, അനുഷിനോടൊപ്പം ചേരുമ്പോൾ “LET’S BREAK IT TOGETHER” പ്രേക്ഷകരെ ആനന്ദ നടനമാടിക്കുവാൻ കഴിയുമെന്നുള്ള കാര്യം നിസ്സംശയം പറയാം. Ewell Castle School ലെ ഇയർ 9 വിദ്യാർത്ഥിയാണ് അനുഷ്. അന്യ ബ്രൂക്ക് ഫീൽഡ് പ്രൈമറി സ്കൂളിൽ ഇയർ 4 ലും പഠിക്കുന്നു.സൗത്ത് ഈസ്റ്റ് റീജിയണിൽ ലണ്ടനിലെ വോക്കിംഗ് മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളായ ഡോ.സുഹാസ് ഹൈദ്രോസിന്റേയും സിനുവിന്റേയും മക്കളാണ് ഈ കൊച്ചു താരങ്ങൾ.
വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ അനുഷ്, അന്യ സഹോദരങ്ങളുടെ വയലിന്റേയും പിയാനോയുടേയും അകമ്പടിയോടെയുള്ള അതുല്യ പ്രകടനം ആസ്വദിക്കുവാൻ മുഴുവൻ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages