1 GBP = 104.17

‘പാഠം 2 – മുന്നോട്ടുള്ള കണക്ക്’; സർക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

‘പാഠം 2 – മുന്നോട്ടുള്ള കണക്ക്’; സർക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്
സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും. വാർഷികാഘോഷത്തിനു പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നതെന്നാണ് സസ്പെൻഷനിലായ ജേക്കബ് തോമസിന്റെ പുതിയ വിമർശനം.
 ‘പാഠം 2– മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. വാർഷികാഘോഷ പരസ്യത്തിന് മൂന്ന് കോടി, ഫ്ലെക്സ് വയ്ക്കലിന് രണ്ട് കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട്– കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ– ഭാഗ്യവാന്മാർ, കാണാതായവർ– കടലിനോട് ചോദിക്കണം– എന്ന് പോസ്റ്റിൽ പറയുന്നു. ‘പരസ്യപദ്ധതികൾ ജനക്ഷേമത്തിന്’ എന്ന വാചകത്തോടെയാണ് ചിത്രക്കുറിപ്പ് അവസാനിക്കുന്നത്.
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർ‍ശിച്ചതിന് നേരത്തെ, സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമർശനത്തിനു കാരണമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more