1 GBP = 104.19

ലീഡ്സ് ലിമയുടെ കലാവിരുന്നിൽ നാടകം “അമ്മയ്ക്കൊരു താരാട്ട്”, വിത്യസ്തമാർന്ന കലാപരിപാടികൾ തുടങ്ങിയവ അവിസ്മരണീയമായി…

ലീഡ്സ് ലിമയുടെ കലാവിരുന്നിൽ നാടകം   “അമ്മയ്ക്കൊരു താരാട്ട്”, വിത്യസ്തമാർന്ന കലാപരിപാടികൾ തുടങ്ങിയവ അവിസ്മരണീയമായി…

ലീഡ്‌സിൽ മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന് മലയാളികൾ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്‌സ് മലയാളി അസോസിയേഷൻ )കലാവിരുന്നു ആംഗ്ലെഴ്‌സ് ക്ലബിൽ പൂർവാധികം ഭംഗിയോടെ നടത്തപെട്ടു, പുതിയ മലയാളികൾക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയിൽ പ്രസിഡന്റ് ജേക്കബ് കുയിലാടാൻ നിലവിളക്ക് തെളിച്ചു ചടങ്ങുകൾക്കു നേതൃത്വം നൽകി. 

കോവിഡ് മഹാമാരിയിൽ  തളർന്നു പോയ കുടുംബങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച കലാ വിരുന്നു പിന്നീട്   മനോഹരമായ കലാപരിപാടികൾ കൊണ്ട് കാണികളെ കയ്യിലെടുത്തു, അസോസിയേഷനിലെ തന്നെ പ്രഗത്ഭരായവർ ക്‌ളാസിക്,സിനിമാറ്റിക്ക്, ഫ്യൂഷൻ ഡാൻസ്,സോങ്‌സ്, കഥപ്രസംഗം, എന്നീ പരിപാടികൾ അവതരിപ്പിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന  ജേക്കബ് കുയിലാടൻ സംവിധാനം ചെയ്ത നാടകം “അമ്മയ്ക്കൊരു താരാട്ട് “കാണികൾ കരഘോഷത്തോടെ വരവേറ്റു . അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.
അവസാനം മനം നിറഞ്ഞു ആവേശത്തോടെ എല്ലാവരും ഡിജേ ഡാൻസിൽ ആനന്ദ നൃത്തമാടി. തുടർന്നും ലിമ അസോസിയേഷൻ എല്ലാവർക്കും താങ്ങായി ഉണ്ടാകുമെന്ന ഉറപ്പു നൽകി അഞ്ചു മണിയോടെ മനോഹരമായി ചടങ്ങുകൾ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more