1 GBP = 104.05

യുക്മ നേതാവ് സോജൻ ജോസഫിൻ്റെ മാതാവ് നിര്യാതയായി.

യുക്മ നേതാവ് സോജൻ ജോസഫിൻ്റെ മാതാവ് നിര്യാതയായി.

യുക്മ നേതാവും ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ  സോജൻ ജോസഫിൻ്റെ മാതാവ് പള്ളത്തുശ്ശേരി മുപ്പത്തഞ്ചിൽ പോത്തൻ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് – 82 (ചമ്പക്കുളം എട്ടാം വാർഡ് മുൻ പഞ്ചായത്ത് മെമ്പർ) നിര്യാതയായി. പരേത നീരേറ്റുപുരം അടങ്ങപ്പുറത്തുപുരക്കൽ
കുടുംബാംഗമാണ്. മക്കൾ:- സോണിമോൾ (യുഎസ്എ), സുനിൽ ജോസഫ് എറണാകുളം, സോജൻ ജോസഫ് ( ബ്രാഡ്ഫോർഡ്, യു കെ), സോമിച്ചൻ ജോസഫ് (മുംബൈ). മരുമക്കൾ : ആന്റണി റാഫേൽ നീലങ്കാവിൽ (യുഎസ്എ), സോജി പൂത്തൂർ കറ്റാനം, ബിന്ദു പുത്തൻവീട് കിടങ്ങറ ( ബ്രാഡ്ഫോർഡ്, യു കെ), ജോൺസി തണ്ണിപ്പാറ മുഴൂർ (മുംബൈ).

മൃതസംസ്കാര ശുശ്രൂഷകൾ 19/11/2022 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 pm ന് ഭവനത്തിൽ നിന്നും ആരംഭിച്ച് ചമ്പക്കുളം ബസിലിക്ക സെമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.

സോജൻ ജോസഫിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ,പി ആർ ഒ അലക്സ് വർഗീസ്, വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് വർഗീസ് ഡാനിയൽ, ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ടോം തോമസ്, സെക്രട്ടറി ജോബി ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more