1 GBP = 96.17

ലെസ്റ്റർ മലയാളി പോൾജിയുടെ മാതാവ് നിര്യാതയായി….

ലെസ്റ്റർ മലയാളി പോൾജിയുടെ മാതാവ് നിര്യാതയായി….

ലെസ്റ്റർ മലയാളി പോൾജിയുടെ മാതാവ് കല്ലൂർ മാവിൻചുവട് പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞില ബേബി (77) നിര്യാതയായി. മക്കൾ പോൾജി, ജോജി, ജോയ്സി, ആൻ്റു. മരുമക്കൾ റെജി, ലിസി, പരേതനായ ജോസ്.

സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10ന് കല്ലൂർ മാവിൻ ചുവട്ടിലുള്ള മകൻ പോൾജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച് കല്ലൂർ സെൻ്റ്. റാഫേൽസ് പള്ളി സിമിത്തേരിയിൽ അടക്കം ചെെയ്യുന്നതാണ്.

മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ,   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more