1 GBP = 103.01
breaking news

ലെസ്റ്റർ സ്ഫോടനം: മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ലെസ്റ്റർ സ്ഫോടനം: മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ലെസ്റ്റർ: കഴിഞ്ഞ ഞായറാഴ്ച്ച ലെസ്റ്ററിൽ നടന്ന സ്‌ഫോടനത്തെ തുടർന്ന് ലെസ്റ്റർ പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. മുപ്പത് വയസ്സ് വീതം പ്രായം വരുന്ന മൂന്ന് യുവാക്കളാണ് പിടിയിലായത്. പിടിയിലായ യുവാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. ഒരാളെ ഈസ്റ്റ് ആംഗ്ലിയയിൽ നിന്നും മറ്റൊരാളെ നോർത്ത് വെസ്റ്റ് ഭാഗത്ത് നിന്നും മൂന്നാമനെ ഈസ്റ്റ് മിഡ്‌ലാൻഡ്സിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന്റെ കാരണങ്ങളോ മറ്റ് വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ലെസ്റ്ററിലെ ഹിൻക്ലി റോഡിലെ സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. സൂപ്പര്മാര്ക്കറ്റിന് മുകളിലെ ഫ്‌ളാറ്റിൽ താമസച്ചിരുന്ന കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഈ കുടുംബവുമായി ബന്ധമുള്ള യുവതിയും സൂപ്പർമാർക്കറ്റ് ജീവനക്കാരനുമാണ് മരിച്ച മറ്റ് രണ്ടു പേർ. മേരി രാഘൂബീർ(46), മക്കളായ ഷെയ്ൻ(18), സിയാൻ(17), ഷെയ്‌നിന്റെ ഗേൾ ഫ്രണ്ട് ലിയാ ബേത്ത് റീക്(18), സൂപ്പർമാർക്കറ്റ് ജീവനക്കാരനായ വിക്ടോറിജാ(22) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

അപകടത്തിൽ മേരി രഘൂബീറിന്റെ ഇളയമകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കൂടാതെ അഞ്ചോളം പേർ ലെസ്റ്ററിലെ റോയൽ ഇൻഫെർമറി ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more