1 GBP = 103.61
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജന്റ്സ് 2023 ഇന്ന്

<strong>യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജന്റ്സ് 2023 ഇന്ന്</strong>

ജോബിൻ ജോർജ്ജ്

യുകെയിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റ് ലെജന്റ്സ് 2023 ഇന്ന് രാവിലെ 9 മണി മുതൽ ല്യൂട്ടൻ പുറ്ററിഡ്ജ് ഹൈസ്കൂളിൽ നടക്കും …

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 തോളം ടീമുകൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതായും ബാഡ്മിന്റൺ ടൂര്ണമെന്റിനുള്ള എല്ലാവിധ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും സംഘടകർ അറിയിച്ചു .
ഗ്രൂപ്പ്തല മത്സരങ്ങൾ രാവിലെ ആരംഭിക്കുകയും ഉച്ചതിരിഞ്ഞു സെമി , ഫൈനൽ മത്സരങ്ങൾ നടക്കുകയും ചെയ്യും

യുകെയിലെ മലയാളികൾക്കായി നടത്തപെടുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി SM 24 ഹെൽത്ത് കെയർ ലിമിറ്റഡ് സ്‌പോൺസർ ചെയ്യുന്ന 501 പൗണ്ടും ട്രോഫിയും 2 ആം സമ്മാനമായി LGR അക്കാദമി ഹണ്ടിങ്ടൺ സ്പോൺസർ ചെയ്യുന്ന 301 പൗണ്ടും ട്രോഫിയും 3ആം സമ്മാനമായി ഡിലൈറ്റ് കെയർ സ്പോൺസർ ചെയ്യുന്ന 201 പൗണ്ടും ട്രോഫിയും 4ആം സമ്മാനമായി ഗൂഡിസ് കഫേ ബോക്സ് ല്യൂട്ടൻ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ് ..

കൂടുതൽ വിവരങ്ങൾക്ക്
റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480). സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ .(07862273000) ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ . (07703463495) ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ്

Venue:Putteridge High School
Putteridge Rd, Luton LU2 8HJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more