1 GBP = 103.55
breaking news

ലീഡ്സ് മലയാളി സിജോ ജോൺ (46) ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി….

ലീഡ്സ് മലയാളി സിജോ ജോൺ (46) ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി….

ലീഡ്‌സ്: ലീഡ്‌സിലെ മീൻവുഡിൽ ചാലക്കുടി പുത്തൻചിറ ആലപ്പാട്ട് ചാക്കേരി ജോണിയുടെ മകൻ സിജോ ജോൺ (46) ക്യാൻസർ ബാധിച്ച് ചികിസയിലിരിക്കെയാണ് ഇന്നലെ  മരണത്തിന് കീഴടങ്ങിയത്. ലീഡ്സ് സെൻ്റ്.ജെയിംസ് ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. ഭാര്യ അമിത സിജോ ലീഡ്സ് ഹോസ്പിറ്റലിൽ നഴ്‌സാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു മകളാണുള്ളത്. 
ലീഡ്‌സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ മലയാളികൾ കുടുംബത്തിന് എല്ലാവിധ സഹായവും, പിന്തുണയും നൽകി വരുന്നു. സംസ്കാരം പിന്നീട് യു കെയിൽ നടത്തുമെന്നാണ് അറിയുന്നത്.

സിജോ ജോണിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജെസ്റ്റിൻ എബ്രഹാം,  യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ, ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ, ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more