1 GBP = 104.25
breaking news

ലീഡ്സ് സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധവാര ആചരണം ഏപ്രിൽ 14 മുതൽ 20 വരെ; വി.ഗീവർഗീസ് സഹദായുടെ പെരുന്നാളാഘോഷം മെയ് 12ന്…

ലീഡ്സ് സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധവാര ആചരണം ഏപ്രിൽ 14 മുതൽ 20 വരെ;  വി.ഗീവർഗീസ് സഹദായുടെ പെരുന്നാളാഘോഷം മെയ് 12ന്…
ലീഡ്സ് :- സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധവാര ആചരണവും കുർബാനയും തിരുക്കർമ്മങ്ങളും  ഏപ്രിൽ 14 ന് ഓശാന ഞായറാഴ്ച ആരംഭിച്ച് ഏപ്രിൽ 20 ശനിയാഴ്ച ഈസ്റ്റർ സൺഡേ കുർബാനയോടെ അവസാനിക്കും.
ഓശാന ഞായർ ശുശ്രൂഷകൾ ഏപ്രിൽ 14ന്     , പെസഹാ വ്യാഴാഴ്ച കുർബാനയും ശുശ്രൂഷകളും ഏപ്രിൽ 17ന് വൈകിട്ട് 4 pm നും, ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ 19 രാവിലെ 9.30 നും, ഈസ്റ്റർ ശുശ്രൂഷകൾ 20 ശനിയാഴ്ച വൈകിട്ട് 6 മണി മുതലും ആരംഭിക്കും.
കൂടാതെ എല്ലാ വർഷവും നടത്തി വരാറുള്ള വി.ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആഘോഷം ഈ വർഷം മെയ് 12ന് ഞായറാഴ്ച നടത്തപ്പെടുന്നു. രാവിലെ 9.30ന് പ്രഭാത പ്രാർത്ഥനയോടെ പെരുന്നാളിന് തുടക്കം കുറിക്കും. ആഘോഷമായ വി.കുർബാനയ്ക്ക് റവ.ഫാ എൽദോ വട്ടപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വം വഹിക്കുന്നു. കുർബാനാന്തരം പെരുന്നാൾ റാസ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന സൽക്കാരത്തിലും എല്ലാവരും സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു
വിശുദ്ധവാര ശുശ്രൂഷകൾക്കും, പെരുന്നാളാഘോഷങ്ങളിലേക്കും എല്ലാ വിശ്വാസികളെയും  ലീഡ്സ് സെന്റ്.ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
അനൂപ് കുര്യൻ (ട്രസ്റ്റി) – O7593340219,
രഞ്ജി വർക്കി (സെക്രട്ടറി) -O77111O1195
ദേവാലയത്തിന്റെ വിലാസം:-
St. George Jacobite Syrian Church,
(St. James University Hospital chapel)
Beckelte Street, Leeds,
West Yorkshire,
LS9 7FT.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more