1 GBP = 103.89
breaking news

ലീഡ്‌സിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ പട്ടാപ്പകൽ പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കളെ നാട്ടുകാർ പഞ്ഞിക്കിട്ടു

ലീഡ്‌സിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ പട്ടാപ്പകൽ പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കളെ നാട്ടുകാർ പഞ്ഞിക്കിട്ടു

ലീഡ്‌സ്: ലീഡ്‌സിലെ റോന്ദേ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പുരുഷനും സ്ത്രീയും പട്ടാപ്പകൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ഉച്ചക്ക് ഒരുമണിയോടെ കുട്ടികളുൾപ്പെടെയുള്ള സംഘം ഗ്രൗണ്ടിൽ കളിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കുട്ടികൾക്കൊപ്പം അവിടെയെത്തിയ ഒരു സ്ത്രീയാണ് പോലീസിൽ വിവരമറിയിച്ചത്. എന്നാൽ 999 ലേക്ക് അഞ്ചോളം കോളുകൾ ചെയ്‌തെങ്കിലും പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നില്ല.

എന്നാൽ കുട്ടികൾക്കൊപ്പം അവിടെയെത്തിയ ഒരു പിതാവ് കമിതാക്കളെ കൈകാര്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കമിതാക്കളെ ഇദ്ദേഹം തല്ലുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് ശേഷം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ നാട്ടുകാർ പഞ്ഞിക്കിട്ട കമിതാക്കൾ ഇതിനകം തന്നെ സ്ഥലം കാലിയാക്കിയിരുന്നു. സഭാവത്തെത്തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്നും കാറിൽ രക്ഷപ്പെട്ട കമിതാക്കളിൽ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ലീഡ്‌സിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നുണ്ട്. ദൃക്‌സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത് കമിതാക്കൾക്കെതിരെ കൂടുതൽ കേസുകൾ ചാർജ്ജ് ചെയ്യുമെന്ന് വെസ്റ്റ് യോർക്ഷെയർ പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more